ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം ചാര്‍ജര്‍ പ്ലഗ് ഇന്‍ ചെയ്ത് വയ്ക്കാറുണ്ടോ?; എങ്കില്‍ ഇക്കാര്യം അറിഞ്ഞിരുന്നോളൂ

ചാര്‍ജ് ചെയ്ത ശേഷം ചാര്‍ജര്‍ പ്ലഗ് ഇന്‍ ചെയ്ത് വയ്ക്കുന്നത് സ്റ്റാന്‍ഡ്ബൈ പവര്‍ നഷ്ടത്തിന് കാരണമാകുന്നു.

ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം ചാര്‍ജര്‍ പ്ലഗ് ഇന്‍ ചെയ്ത് വയ്ക്കാറുണ്ടോ?; എങ്കില്‍ ഇക്കാര്യം അറിഞ്ഞിരുന്നോളൂ
dot image

സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കാത്തവര്‍ കുറവാണ്. എന്നാല്‍ നിങ്ങളില്‍ എത്രപേര്‍ ചാര്‍ജ് ചെയ്തതിന് ശേഷം ചാര്‍ജര്‍ അവിടെത്തന്നെ പ്ലഗ് ഇന്‍ ചെയ്ത് വയ്ക്കാറുണ്ട്. അത് പ്ലഗില്‍നിന്ന് വേര്‍പെടുത്തി വയ്ക്കാനുള്ള മടികൊണ്ടാവാം അല്ലേ?. എന്നാല്‍ ഈ ചെറിയ അശ്രദ്ധ ഗണ്യമായ വൈദ്യുതി നഷ്ടത്തിന് കാരണമാകുമെന്ന് നിങ്ങള്‍ക്ക് അറിയാമോ?.

ഇങ്ങനെ ചെയ്യുമ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്താലും ഇല്ലെങ്കിലും, വൈദ്യുതി ഉപഭോഗം തുടര്‍ന്നുകൊണ്ടേയിരിക്കും. ഒരു ചാര്‍ജര്‍ ഒരു വര്‍ഷം മുഴുവന്‍ പ്ലഗ് ഇന്‍ ചെയ്തുവച്ചാല്‍ ഏകദേശം 150 രൂപയുടെ വൈദ്യുതി നഷ്ടമായേക്കാം. ഈ ചെലവ് ക്രമേണ വര്‍ദ്ധിക്കുകയും വരുമാനത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുകയും ചെയ്യും.

unplug charger

എങ്ങനെയാണ് ചാര്‍ജര്‍ വൈദ്യുതി ഉപയോഗം വര്‍ധിപ്പിക്കുന്നത്

ആവശ്യമില്ലാതെ ചാര്‍ജര്‍ പ്ലഗ് ഇന്‍ ചെയ്തിരിക്കുമ്പോള്‍, അത് വളരെ ചെറിയ അളവില്‍ മാത്രമേ വൈദ്യുതി ഉപയോഗിക്കുന്നുള്ളൂ. ഇതിനെ വാമ്പയര്‍ പവര്‍ അല്ലെങ്കില്‍ ഫാന്‍ഡം ലോഡ് എന്ന് വിളിക്കുന്നു. ഈ ഉപഭോഗം നിസ്സാരമാണെന്ന് തോന്നുമെങ്കിലും, പലരും ഇത്തരത്തില്‍ ചെയ്യുമ്പോള്‍ വൈദ്യുതി നഷ്ടം ഗണ്യമായി വര്‍ദ്ധിക്കുന്നു.

വൈദ്യുതി പാഴാക്കലിന്റെ വര്‍ദ്ധിച്ചുവരുന്ന ആഘാതം

ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നു. അവരില്‍ പലര്‍ക്കും ഈ ശീലം ഉണ്ടെങ്കില്‍, അത് ഗണ്യമായ ഊര്‍ജ്ജ നഷ്ടത്തിലേക്ക് നയിച്ചേക്കാം. ഇത് പ്രതിവര്‍ഷം ആയിരക്കണക്കിന് കോടി രൂപയുടെ ഊര്‍ജ്ജം പാഴാക്കുന്നുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇത് സാമ്പത്തിക സ്ഥിതിയെ മാത്രമല്ല, വൈദ്യുതി ഉത്പാദനത്തിനും പരിസ്ഥിതിക്കും അപകടകരമാണ്.

unplug charger

വൈദ്യുതി പാഴാക്കാതിരിക്കാനുള്ള വഴികള്‍

  • ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം, ചാര്‍ജര്‍ ഉടന്‍ പ്ലഗില്‍നിന്ന് ഊരിവയ്ക്കണം.
  • സ്വിച്ച് ഓഫ് ചെയ്ത ശേഷം, ചാര്‍ജര്‍ ഊരി മാറ്റി വയ്ക്കുക.
  • രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജില്‍ വയ്ക്കരുത്.
  • മള്‍ട്ടി-പ്ലഗ് സ്വിച്ച് ഉപയോഗിച്ച് എല്ലാ ഉപകരണങ്ങളും ഒരേസമയം ഓഫ് ചെയ്യുക.

Content Highlights :Leaving the charger plugged in after charging causes standby power loss.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image