59,99,199....എന്തുകൊണ്ടാണ് മിക്ക സാധനങ്ങളുടെയും വില ഇങ്ങനെ?

എന്തുകൊണ്ടായിരിക്കും 60, 100, 500 പോലുള്ള പൂര്‍ണമായ സംഖ്യകള്‍ വസ്തുക്കളുടെ വിലയായി നല്‍കാത്തത്.

59,99,199....എന്തുകൊണ്ടാണ് മിക്ക സാധനങ്ങളുടെയും വില ഇങ്ങനെ?
dot image

കടകളില്‍ നിന്നോ ഓണ്‍ലൈന്‍ ഷോപ്പിംഗ് വഴിയോ എന്തെങ്കിലും സാധനങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിച്ചിട്ടുണ്ടോ മിക്കതിനും 59 രൂപ ,99 രൂപ, 199, 490 എന്നിങ്ങനെയുളള വിലകള്‍ ഉളളത്. എന്തുകൊണ്ടായിരിക്കും 60 രൂപ 100 രൂപ, 200 രൂപ പോലുള്ള പൂര്‍ണമായ സംഖ്യകളില്‍ വിലകള്‍ നല്‍കാത്തത് ?. ഇത് യാദൃശ്ചികമല്ല. Single pricing അഥവാ മനശാസ്ത്രപരമായ വില നിര്‍ണയം( Psychological pricing )എന്ന് വിളിക്കപ്പെടുന്ന ഒരു മാര്‍ക്കറ്റിംഗ് തന്ത്രമാണ്. ഉപയോക്താക്കളുടെ ചിന്തയെ സ്വാധീനിക്കാനും അവരെ ഉല്‍പ്പന്നം വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് ഈ തന്ത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

most products priced

എന്താണ് Left-digit effect

single pricing ന് പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് Left-digit effect എന്ന മാനസിക പ്രതിഭാസമാണ്. സാധാരണയായി സംഖ്യകള്‍ കാണുമ്പോള്‍ ആളുകളുടെ തലച്ചോര്‍ അത് ഇടതുനിന്ന് വലത്തോട്ടാണ് വായിക്കുന്നത്. അതുകൊണ്ടുതന്നെ ഈ എഫക്ട് ആദ്യ അക്കത്തിന് കൂടുതല്‍ പ്രാധാന്യംനല്‍കുന്നു. ഉദാഹരണത്തിന് ഒരു ഉത്പന്നത്തിന് 199 രൂപയാണ് വിലയെന്നിരിക്കട്ടെ. ഇത് കാണുമ്പോള്‍ പലര്‍ക്കും അത് 200ന് അടുത്തല്ല പകരം 100 ന്റെ ശ്രേണിയിലാണെന്ന് അറിയാതെ മനസില്‍ തോന്നുന്നു.

most products priced

കിഴിവിന്റെ തന്ത്രം

9 തില്‍ അവസാനിക്കുന്ന വിലകള്‍ പലപ്പോഴും വിലപേശലുകളും കിഴിവുകളും നല്‍കുന്നതാണ്. വ്യത്യാസം 1 രൂപയാണെങ്കില്‍ക്കൂടി 499 എന്ന വില 500 നേക്കാള്‍ വിലകുറഞ്ഞതായി തോന്നുന്നു. ഇത് പണം ലാഭിക്കുകയാണെന്നോ മികച്ച ഓഫര്‍ ലഭിക്കുകയാണെന്നോ ഉള്ള ധാരണ സൃഷ്ടിക്കുന്നു.

എപ്പോഴാണ് ഇങ്ങനെയുള്ള വിലനിര്‍ണയം തുടങ്ങിയത്

19ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ചില്ലറ വില്‍പ്പന ശാലകളില്‍ 'ക്യാഷ് രജിസ്റ്റര്‍' സാധാരണ കാര്യമായി മാറിയപ്പോഴാണ് single pricing ആരംഭിച്ചത്. ഒരു ഇനത്തിന് കൃത്യമായി 500 രൂപ വിലയുണ്ടെങ്കില്‍ ഒരു ക്യാഷ്യര്‍ക്ക് ക്യാഷ് രജിസ്റ്റര്‍ തുറക്കാതെയോ വില്‍പ്പന രേഖപ്പെടുത്താതെയോ പണം പോക്കറ്റ് ചെയ്യാന്‍ കഴിയുമായിരുന്നു. ഇനി വില 499 ആണെങ്കില്‍ 1 രൂപ റീഫണ്ട് ചെയ്യുന്നതിന് ക്യാഷ്യര്‍ രജിസ്റ്റര്‍ തുറക്കേണ്ടിവരും. ഇത് പണമിടപാട് രേഖപ്പെടുത്തുന്നത് ഉറപ്പാക്കി. ഇത് സത്യസന്ധമായ ഇടപാടുകള്‍ നടത്തുന്നതിന് കാരണമായി.

most products priced

വിലകള്‍ 99 അല്ലെങ്കില്‍ 199 ല്‍ അവസാനിക്കുന്നതിന് പിന്നിലെ മറ്റൊരു കാരണം

90, 199, 499 പോലുള്ള വിലയാണ് ഉല്‍പ്പന്നത്തിനെങ്കില്‍ പല ഉപഭോക്താക്കളും 100 രൂപ, 200 രൂപ അല്ലെങ്കില്‍ 500 രൂപ നല്‍കുകയും ബാക്കി 1 രൂപ തിരികെ ആവശ്യപ്പെടാതിരിക്കുകയും ചെയ്യുന്നു. ചില കടകളില്‍ കടയുടമ ബാക്കിയുള്ള ചില്ലറ തിരികെ നല്‍കുന്നതിന് പകരം ഒരു ചെറിയ മിഠായി പോലും നല്‍കിയേക്കാം. ഒറ്റത്തവണ വാങ്ങലിന് ഇത് ചെറുതായി തോന്നാമെങ്കിലും ദിവസേന ആയിരക്കണക്കിന് ഇടപാടുകളില്‍ ഈ ചെറിയ തുകകള്‍ വലിയ റീട്ടെയില്‍ ശൃംഖലകള്‍ക്ക് ഒരു പ്രധാന വരുമാന സ്രോതസ്സായി മാറുന്നു.

Content Highlights :59,99,199... Why are most products priced this way? Why aren't round numbers like 60, 100, or 500 used as prices?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image