റേഷൻ കാർഡുമായി ബന്ധപ്പെട്ട ചില പ്രധാന നിയമങ്ങൾ; മരിച്ച ആളുടെ പേര് കാർഡിൽനിന്ന് നീക്കം ചെയ്തിട്ടില്ലേ?

ഒരു കുടുംബാംഗം മരിച്ചിട്ടും ഇതുവരെ റേഷന്‍ കാര്‍ഡില്‍ നിന്ന് അവരുടെ പേര് നീക്കം ചെയ്തിട്ടില്ലേ?.

റേഷൻ കാർഡുമായി ബന്ധപ്പെട്ട ചില പ്രധാന നിയമങ്ങൾ; മരിച്ച ആളുടെ പേര് കാർഡിൽനിന്ന് നീക്കം ചെയ്തിട്ടില്ലേ?
dot image

റേഷന്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ട ചില പ്രധാന നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഒരു കുടുംബാംഗം മരിച്ചിട്ടും നിങ്ങള്‍ അവരുടെ പേര് റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കം ചെയ്തിട്ടില്ലേ? എങ്കില്‍ എങ്ങനെ അത് ചെയ്യാം. ഓണ്‍ലൈനായും ഓഫ്‌ലൈനായും എങ്ങനെ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും.

ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുമോ?

ചില സംസ്ഥാനങ്ങളില്‍ റേഷന്‍ കാര്‍ഡുകള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് അതിനുളള അപേക്ഷ നല്‍കാം.

ration card
  • ഓണ്‍ലൈനായി അപേക്ഷിക്കാനായി ആദ്യം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
  • ഇതിനുശേഷം, Cancellation of membership അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ് അപ്ഡേറ്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
  • തുടര്‍ന്ന് മരിച്ച വ്യക്തിയുടെ എല്ലാ വിവരങ്ങളും നല്‍കുക.
    മരണകാരണം എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • ശേഷം മരണ സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് അപ്ലോഡ് ചെയ്യുക.ശേഷം നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
  • പിന്നീട് ലഭിക്കുന്ന അപേക്ഷാ നമ്പര്‍ സൂക്ഷിച്ചുവയ്‌ക്കേണ്ടതാണ്.
    അത് ഓണ്‍ലൈനില്‍ നീക്കം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, ഓഫ്ലൈനില്‍ നീക്കം ചെയ്യുക.
ration card

ഓഫ് ലൈനായി എങ്ങനെ എളുപ്പത്തില്‍ അപേക്ഷിക്കാം

  • ഇതിനായി അടുത്തുള്ള ഫുഡ് ആന്‍ഡ് സപ്ലൈ ഓഫീസിലേക്കോ റേഷന്‍ ഡീലറുടെ അടുത്തേക്കോ പോകേണ്ടിവരും.
  • അവിടെ ചെന്ന് പേര് നീക്കം ചെയ്യല്‍ ഫോം എഴുതി അപേക്ഷിക്കുക.
  • മരണ സര്‍ട്ടിഫിക്കറ്റിന്റെയും റേഷന്‍ കാര്‍ഡിന്റെയും പകര്‍പ്പ് സമര്‍പ്പിക്കുക.
  • ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചതിന് ശേഷം രസീത് എടുക്കാന്‍ മറക്കരുത്.
ration card

മരിച്ചയാളുടെ പേര് നീക്കം ചെയ്തില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകും

  • മരിച്ച ഒരാളുടെ പേരില്‍ നിങ്ങള്‍ റേഷന്‍ വാങ്ങുകയാണെങ്കില്‍ അത് തെറ്റാണ്.
    ഇങ്ങനെ ചെയ്യുമ്പോള്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെടും. ഇതോടൊപ്പം വിപണി വില അനുസരിച്ച് നിങ്ങളില്‍ നിന്ന് റേഷന്‍ ഈടാക്കാനും കഴിയും.
  • ഇതിനുപുറമെ നടപടിയും പിഴയും പോലും ചുമത്താം.ചില കേസുകളില്‍, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തേക്കാം.
  • സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം.

സര്‍ക്കാര്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ ഒരു പ്രശ്‌നവും ഉണ്ടാകാതിരിക്കാന്‍ എത്രയും വേഗം റേഷന്‍ കാര്‍ഡില്‍ നിന്ന് മരിച്ച വ്യക്തിയുടെ പേര് നീക്കം ചെയ്യണമെന്ന് ഓര്‍മ്മിക്കുക.

Content Highlights : Have you not yet removed the name of a deceased family member from your ration card? Here is how you can do it, including how to update the details both online and offline.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image