ഇന്‍ഡക്ഷന്‍ സ്റ്റൗ ഉപയോഗിക്കുന്നവരാണോ? ഈ തെറ്റുകള്‍ വരുത്തിയാല്‍ സ്റ്റൗ വേഗം കേടാകും

നിങ്ങളുടെ ഇന്‍ഡക്ഷന്‍ സ്റ്റൗ എളുപ്പത്തില്‍ കേടാകാതിരിക്കാന്‍ ഈ അഞ്ച് തെറ്റുകള്‍ ഒരിക്കലും ചെയ്യരുത്

ഇന്‍ഡക്ഷന്‍ സ്റ്റൗ ഉപയോഗിക്കുന്നവരാണോ? ഈ തെറ്റുകള്‍ വരുത്തിയാല്‍ സ്റ്റൗ വേഗം കേടാകും
dot image

വര്‍ധിച്ചുവരുന്ന ഗ്യാസ് വിലയും വേഗത്തില്‍ പാചകം ചെയ്യാനുള്ള സൗകര്യവും പല വീടുകളിലും ഇന്‍ഡക്ഷന്‍ സ്റ്റൗവിന്റെ ഉപയോഗം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇവ സുരക്ഷിതവും സൗകര്യപ്രദവുമാണെന്ന് കണക്കാക്കപ്പെടുന്നു. പക്ഷേ ശരിയായി പരിപാലിച്ചില്ലെങ്കില്‍ ഇന്‍ഡക്ഷന്‍ സ്റ്റൗ പെട്ടെന്ന് തകരാറിലാകും.

തെറ്റായ പാത്രങ്ങളുടെ ഉപയോഗം

എല്ലാത്തരം പാത്രങ്ങളും ഇന്‍ഡക്ഷന്‍ സ്റ്റൗവ്വില്‍ പ്രവര്‍ത്തിക്കില്ല. പലരും അലുമിനിയം, ഗ്ലാസ്, അല്ലെങ്കില്‍ സാധാരണ സ്റ്റീല്‍ പാത്രങ്ങള്‍ പോലും ഉപയോഗിക്കുന്നു. ഇന്‍ഡക്ഷന്‍ സ്റ്റൗവ്വില്‍ എപ്പോഴും ഫെറോ മാഗ്‌നറ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.

സ്റ്റൗവില്‍ അമിത ഭാരം

ചിലര്‍ വലുതും ഭാരമേറിയതുമായ പാത്രങ്ങള്‍ ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്പുകളില്‍ വയ്ക്കുന്നു. ഈ സ്ഥിരമായ ഭാരം സ്റ്റൗവിന്റെ ഗ്ലാസ് പ്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് സ്റ്റൗവിന്റെ ഉപരിതലം പൊട്ടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പ്രതലത്തില്‍ വിള്ളലുകള്‍ ഉണ്ടാകുന്നത് ഉപകരണത്തിന് കേടുപാടുകള്‍ വരുത്തുക മാത്രമല്ല, വൈദ്യുത അപകടങ്ങളും വര്‍ദ്ധിപ്പിക്കും. അതിനാല്‍ ഭാരപരിധി എപ്പോഴും ശ്രദ്ധിക്കുക.

induction stove

നനഞ്ഞ പ്രതലങ്ങളില്‍ ഉപയോഗിക്കരുത്

ഇന്‍ഡക്ഷന്‍ സ്റ്റൗ വൃത്തിയാക്കുമ്പോഴോ പാചകം ചെയ്യുമ്പോഴോ അതില്‍ വെള്ളം വീഴാതിരിക്കാന്‍ ശ്രദ്ധിക്കിക. നനഞ്ഞ പ്രതലത്തില്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ശരിയായ സെന്‍സര്‍ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഉപയോഗിക്കുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും ഉണങ്ങിയ തുണി ഉപയോഗിച്ച് ഇന്‍ഡക്ഷന്‍ സ്റ്റൗവിന്റെ ഉപരിതലം തുടയ്ക്കുക.

induction stove

വെന്റിലേഷന്‍ സ്ലോട്ടുകള്‍ അടയ്ക്കുക

ഇന്‍ഡക്ഷന്‍ സ്റ്റൗവ്വില്‍ കൂളിംഗ് ഫാനും അതിനുള്ളിലെ ഇലക്ട്രോണിക് ഘടകങ്ങള്‍ തണുപ്പിച്ച് നിലനിര്‍ത്താന്‍ എയര്‍ വെന്റുകളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. പലരും ശരിയായ വായുസഞ്ചാരം ലഭിക്കാത്ത സ്ഥലങ്ങളിലാണ് സ്റ്റൗ വയ്ക്കാറുളളത്. ഇത് ഉപകരണം അമിതമായി ചൂടാകുന്നതിനും ആന്തരിക ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതിനും കാരണമാകും. അതിനാല്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ വയ്ക്കുന്നിടത്ത് മതിയായ സ്ഥലം ഉണ്ടെന്ന് ഉറപ്പാക്കുക.

induction stove

ഉപയോഗം കഴിഞ്ഞ ഉടനെ അണ്‍പ്ലഗ് ചെയ്യരുത്

സ്റ്റൗവിന്റെ ഉപയോഗം കഴിഞ്ഞാല്‍ ഉടന്‍തന്നെ പലരും സ്വിച്ച് ഓഫ് ചെയ്യുകയാണ് പതിവ്. ഇത് സ്റ്റൗ കേടാകാനിടയാക്കും. കാരണം പല ഇന്‍ഡക്ഷന്‍ സ്റ്റൗവുകളും ആന്തരിക താപനില സാധാരണ നിലയിലാക്കാന്‍ കൂളിംഗ് ഫാന്‍ കുറച്ച് മിനിറ്റ് പ്രവര്‍ത്തിപ്പിക്കുന്നു. ഈ ഫാന്‍ ഓഫായി ആ ശബ്ദം നിന്നതിന് ശേഷം മാത്രം സ്വിച്ച് ഓഫ് ചെയ്യാന്‍ ശ്രദ്ധിക്കുക. അണ്‍ പ്ലഗ് ചെയ്യുന്നതിനുമുമ്പ് സ്റ്റൗ പൂര്‍ണ്ണമായും തണുക്കാന്‍ അനുവദിക്കുന്നതാണ് നല്ലത്.

നിങ്ങളുടെ ഇന്‍ഡക്ഷന്‍ സ്റ്റൗ കൂടുതല്‍ കാലം പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന വഴികള്‍

  • എപ്പോഴും ശരിയായ പാത്രങ്ങള്‍ ഉപയോഗിക്കുക.
  • സ്റ്റൗവിന്റെ ഉപരിതലം പതിവായി വൃത്തിയാക്കി സൂക്ഷിക്കുക.
  • വൈദ്യുതിയിലെ ഏറ്റക്കുറച്ചിലുകള്‍ ഒഴിവാക്കാന്‍ നല്ല നിലവാരമുള്ള സോക്കറ്റ് ഉപയോഗിക്കുക.
  • സ്റ്റൗവില്‍ അമിതഭാരം വയ്ക്കുന്നത് ഒഴിവാക്കുക.
  • ഉപയോഗത്തിന് ശേഷം ഉപകരണം തണുക്കാന്‍ സമയം അനുവദിക്കുക.

Content Highlights :Rising gas prices and the convenience of faster cooking have increased the use of induction stoves in many homes. Things to keep in mind for those using induction stoves

dot image
To advertise here,contact us
dot image