ഇത് അല്‍ മ്യൂസിക്കല്‍ ലോലിപോപ്പ്! കഴിക്കുമ്പോള്‍ കാതിനുള്ളില്‍ പാട്ട് കേള്‍ക്കാം

രുചി ശബ്ദവുമായി കണ്ടുമുട്ടുന്ന യൂണിവേഴ്‌സാണിത് എന്നാണ് കമ്പനി വെബ്‌സൈറ്റില്‍ പറയുന്നത്

ഇത് അല്‍ മ്യൂസിക്കല്‍ ലോലിപോപ്പ്!  കഴിക്കുമ്പോള്‍ കാതിനുള്ളില്‍ പാട്ട് കേള്‍ക്കാം
dot image

ഹെഡ്‌സെറ്റിലും സ്പീക്കറിലും ഇയര്‍ഫോണിലുമൊക്കെ മ്യൂസ് കേള്‍ക്കുന്നത് ഒരു സാധാരണ കാര്യമാണ്. എന്നാല്‍ ലോലിപോപ്പ് കഴിക്കുമ്പോള്‍ പാട്ട് കേള്‍ക്കാന്‍ കഴിയുമെന്ന് പറഞ്ഞാലോ? ലോലിപോപ്പ് സ്റ്റാര്‍ സൃഷ്ടിച്ച, ഈ മ്യൂസിക്കല്‍ ലോലിപോപ്പുകള്‍ ബോണ്‍ കണ്ടക്ഷന്‍ ടെക്‌നോളജി ഉപയോഗിച്ചാണ് കേള്‍വിക്കാരനിലേക്ക് ശബ്ദം ഡെലിവര്‍ ചെയ്യുന്നത്.

ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രിക്ക് ഷോയിലാണ് ഈ പുത്തന്‍ കണ്ടുപിടിത്തം പുറത്തിറക്കിയത്. ഈ ലോലിപോപ്പ് നിങ്ങള്‍ ആസ്വദിച്ച് കഴിക്കുമ്പോള്‍, പല ആര്‍ട്ടിസ്റ്റുകള്‍ പാടുന്ന വ്യത്യസ്തമായ പാട്ടുകള്‍ ചെവിയില്‍ കേള്‍ക്കാം. Akon, Ice Spice, Armani white എന്നിവരുടെ ട്രാക്കുകളാണ് ഇതിലുള്ളത്.

ഈ ലോലിപോപ്പിനുള്ളില്‍ ഇലക്ട്രോണിക്‌സും ഉള്‍പപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി വക്താവായ Cassie Lawrence പറയുന്നത്. ഇത് പല്ലിലൂടെ ശബ്ദം കടത്തിവിടും. ലോലിപോപ്പ് കഴിക്കുന്നവരുടെ പിറകിലേ അണപ്പല്ലുകളില്‍ ഇവ തട്ടുമ്പോള്‍ താടിയില്‍ നിന്നും ഈ വൈബ്രേഷന്‍ ഉള്‍ക്കാതിലെത്തും. ഇതിന്റെ ഫലമായി ആളുകള്‍ക്ക് പാട്ടുകള്‍ കേള്‍ക്കാന്‍ കഴിയും.

Musical Lollipop created by Lollipop Star
Musical Lollipop created by Lollipop Star

ഈ കാന്റിക്കൊപ്പം ഒരു ചെറിയ ഇലക്ട്രോണിക്ക് മൊഡ്യൂളുമുണ്ടാകും. സ്റ്റിക്കിന് താഴെയായി ഒരു റൗണ്ട് സെക്ഷന്‍ ഉണ്ടാകും. ഇതില്‍ ഓണ്‍ ബട്ടനും വൈബ്രേഷന്‍ മെക്കാനിസവും ഉണ്ട്. രുചി ശബ്ദവുമായി കണ്ടുമുട്ടുന്ന യൂണിവേഴ്‌സാണിത് എന്നാണ് കമ്പനി വെബ്‌സൈറ്റില്‍ പറയുന്നത്.

മൂന്ന് വ്യത്യസ്ത രുചികളിലാണ് ഇവ ലഭ്യമാകുന്നത്. ഇതില്‍ പല ആര്‍ട്ടിസ്റ്റുകളുടെ ട്രാക്കുകളാണ് ഉണ്ടാവുക. പീച്ച്, ബ്ലൂബെറി, ലൈം ഫ്‌ളേവറുകളാണ് വിപണിയിലെത്തുക. ലോലിപോപ്പ് സ്റ്റാര്‍ വെബ്‌സൈറ്റില്‍ 8.99ഡോളറാണ് ഇതിന്റെ വില. സമൂഹമാധ്യമങ്ങളില്‍ ഈ ലോലിപോപ്പ് വൈറലായതോടെ, ചിലര്‍ ഇതിനെ പ്രകീര്‍ത്തിക്കുമ്പോള്‍ മറ്റു ചിലര്‍ സാങ്കേതിക വിദ്യ ഒരു ഉപകാരമില്ലാത്ത രീതിയില്‍ ഉപയോഗിച്ചിരിക്കുന്നുവെന്ന് വിമര്‍ശിക്കുകയാണ്.

Content Highlights: Lollipop Star launches musical Lollipop Candy,designed to produce music or sound while eating. Project highlights innovation in the entertainment and food space

dot image
To advertise here,contact us
dot image