ജോലി നഷ്ടപ്പെട്ട് യുഎഇയില്‍ കുടുങ്ങി; റിപ്പോർട്ടർ വാർത്തയിൽ സിംസണ് നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുങ്ങി

യുഎഇയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിസിനസ് തകര്‍ന്നതോടെയാണ് ചേറ്റാനിക്കര സ്വദേശി സിംസണിൻ്റെ ജീവിതം പ്രതിസന്ധിയിലായത്

ജോലി നഷ്ടപ്പെട്ട് യുഎഇയില്‍ കുടുങ്ങി; റിപ്പോർട്ടർ വാർത്തയിൽ സിംസണ് നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുങ്ങി
dot image

ജോലി നഷ്ടപ്പെട്ട് യുഎഇയില്‍ കുടുങ്ങിയ ചേറ്റാനിക്കര സ്വദേശി സിസംണ്‍ ഒടുവില്‍ നാട്ടിലേക്ക് മടങ്ങി. പ്രവാസി സംഘടനയായ ഗ്ലോബല്‍ പ്രവാസി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകളാണ് മടക്കയാത്രക്ക് വഴിയൊരുക്കിയത്. സോറിയാസിസ് ബാധിച്ച് ശരീരമാകെ വൃണപ്പെട്ട അവസ്ഥയിലായിരുന്നു ഈ യുവാവ്. കാലാവധി കഴിഞ്ഞിട്ടും വിസ പുതുക്കാന്‍ കഴിയാതെ വന്നതോടെയാണ് സിംസണ്‍ യുഎഇയില്‍ കുടുങ്ങിയത്. റിപ്പോര്‍ട്ടര്‍ ആണ് സിംസംന്റെ ദുരിത ജീവിതം പുറംലോകത്തെ അറിയിച്ചത്.

യുഎഇയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിസിനസ് തകര്‍ന്നതോടെയാണ് ചേറ്റാനിക്കര സ്വദേശി സിംസണിൻ്റെ ജീവിതം പ്രതിസന്ധിയിലായത്. സാമ്പത്തിക പരാധീനതകള്‍ മൂലം മൂലം വിസ പുതുക്കാന്‍ കഴിയാതെ വന്നതോടെ നിയമക്കുരുക്കിലും അകപ്പെട്ടു. സോറിയാസിസ് രോഗം ബാധിച്ച് ആഹാരത്തിന് പോലും വകയില്ലാതെ ഫുജൈറയിലെ ഒരു മുറിയില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം കഴിയുകയായിരുന്നു സിംസണ്‍. റിപ്പോര്‍ട്ടര്‍ വാര്‍ത്തക്ക് പിന്നാലെ ഗ്ലോബല്‍ പ്രവാസി യൂണിയന്‍ പ്രവര്‍ത്തകര്‍ എത്തി സിംസന്റെ അവസ്ഥ നേരിട്ട് കണ്ടു. പിന്നാലെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. ഒടുവില്‍ ലക്ഷങ്ങള്‍ വരുന്ന പിഴയും ബാധ്യതകളും തീര്‍ത്ത് സിംസണെ നാട്ടിലേക്ക് അയച്ചു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് സിംസണ്‍ പ്രതികരിച്ചു. ഇത്ര വേഗം ഇത് സാധ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സിംസൺ വ്യക്തമാക്കി. കൈയ്യില്‍ ഒന്നുമില്ലാതെയാണ് ഈ ചെറുപ്പക്കാരന്‍ നാട്ടിലേക്ക് മടങ്ങുന്നത്. സോറിയായിസ് രോഗവും വല്ലാതെ കൂടിയിരിക്കുന്നു. ചികിത്സക്ക് തന്നെ നല്ലൊരു തുക കണ്ടെത്തേണ്ടതുണ്ട്. ചികിത്സക്ക് ശഷം നല്ലൊരു ജോലി കണ്ടെത്തണമെന്നാണ് സിംസന്റെ ആഗ്രഹം. വീടെന്ന എക്കാലത്തെയും വലിയ സ്പനം നിറവേറ്റാനാകാത്തിലും സിസംണ് വല്ലാത്ത വിഷമമുണ്ട്.

ഗ്ലോബല്‍ പ്രവാസി യുണിയന്‍ ചെയര്‍മാന്‍ അഡ്വ: ഫരീത് ആണ് സിംസനെ നാട്ടില്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സംഘടനാ ഭാരവാഹികളായ സക്കറിയ കമ്പില്‍, കരീം പൂച്ചിങ്കല്‍, വിധ്യാധരന്‍, മാനാഫ് തുടങ്ങി നിരവധിയാളുകളും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചു.

Content Highlights: After losing his job and getting stranded in the UAE, Simson has finally received an opportunity to return home. The development comes after a prolonged period of uncertainty following his employment loss. Arrangements are now in place for his return, bringing relief to him and his family.

dot image
To advertise here,contact us
dot image