

മുന്നൂറ്റിയമ്പത് ഗ്രാം സ്വർണം പതിനൊന്ന് ലക്ഷത്തോളം രൂപയ്ക്ക് വിറ്റതിന് പിന്നാലെ ആദായ നികുതി വകുപ്പ് അഹമ്മദബാദ് സ്വദേശിയായ സോണിക്ക് നോട്ടീസ് അയക്കുന്നതോടെയാണ് പത്തു വർഷം നീണ്ടു നിന്ന ഒരു കേസ് ആരംഭിക്കുന്നത്. 2016 നവംബർ 15നാണ് സോണി മറ്റൊരാൾക്ക് സ്വർണം വിറ്റത്.
സ്വർണക്കട്ടികൾ, ആഭരണങ്ങൾ എന്നിവയുടെ വ്യാപരം നടത്തിവരികയായിരുന്നു താനെന്നാണ് സോണി വാദിച്ചത്. മാത്രമല്ല ഈ സ്വർണത്തിന്റെ പണം ആർടിജിഎസ് വഴിയണ് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയതും. മാത്രമല്ല ഈ പണമിടപാട് നടക്കുന്ന കാലയളവിൽ സർവീസ് ടാക്‌സ് അടക്കം സോനു അടച്ചിരുന്നുവെന്ന് അഹമ്മദബാദ് ഐടിഎടി(INCOME TAX APPELLATE TRIBUNAL)യിൽ നടന്ന വാദത്തിൽ അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കുകയും ചെയ്തു.
ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, സെയിൽസ് ഇൻവോയിസ്, ലെഡ്ജർ എന്നിവ സോണി ഐടിഎടിയിൽ സമർപ്പിക്കുകയും ചെയ്തു. എന്നാൽ ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിൽ ഇത് അക്കോമഡേഷൻ എൻട്രിയായാണ് (കണക്കിൽപ്പെടാത്ത പണത്തിന് നികുതി നൽകാതെ വായ്പയായോ മൂലധനമായോ വഴിതിരിച്ച് വിടുന്നു) കണക്കാക്കിയത്. എന്നാൽ ഇത് സ്ഥാപിക്കാനുള്ള തെളിവുകളൊന്നും ആദായ നികുതി വകുപ്പിന് ലഭിച്ചതുമില്ല.
തുടർന്ന് സോണി ആദായ നികുതി വകുപ്പിനെതിരെ കേസ് നൽകി. എല്ലാ തെളിവുകളും സമർപ്പിച്ചിട്ടും നികുതി വിഭാഗം താൻ നടത്തിയ പണമിടപാട് അക്കോമഡേഷൻ എൻട്രിയായി കണക്കാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സോണിയുടെ പരാതി. ആദ്യം CIT(A)യിലായിരുന്നു സോണി കേസ് ഫയൽ ചെയ്തത്. ഇവിടെ പരാജയപ്പെട്ടതോടെ ITATയെ സമീപിക്കുകയാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ഒക്ടോബർ 15നാണ് കേസിൽ സോണിക്ക് അനുകൂലമായ വിധി വന്നത്.
11,15,842 രൂപയ്ക്കാണ് സ്വർണം വിറ്റത്. പണമിടപാട് നടന്നതിന് കൃത്യമായ തെളിവുകൾ ഉണ്ടെന്നാണ് ട്രിബ്യൂണൽ വിധിയിൽ വ്യക്തമാക്കിയത്. ബാങ്കിലൂടെ നടന്ന ഇടപാടിന് വ്യക്തമായ രേഖകളുമുണ്ടെന്നും ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി.
Content highlights: Gujarat Man sold 350gram gold for 11 lakhs, Income tax send notice, finally won case in ITAT