Top

യോ​ഗിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്; 15 വയസ്സുകാരനോട് 15 ദിവസം ഗോശാലയിൽ ജോലി ചെയ്യാൻ ഉത്തരവിട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡ്

യോഗി ആദിത്യനാഥിന്‍റെ മോർഫ് ചെയ്ത ചിത്രം പ്രകോപനപരമായ സന്ദേശത്തോടുകൂടി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്ന കേസിലാണ് പതിനഞ്ച് വയസ്സുകാരനെ അറസ്റ്റ് ചെയ്യുന്നത്.

24 May 2022 6:53 AM GMT
സ്നേഹമോള്‍ നൈനാന്‍

യോ​ഗിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്; 15 വയസ്സുകാരനോട് 15 ദിവസം ഗോശാലയിൽ ജോലി ചെയ്യാൻ ഉത്തരവിട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡ്
X

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട 15 വയസ്സുകാരന് വിചിത്ര ശിക്ഷാനടപടി. ശിക്ഷയായി കുട്ടിയോട് 15 ദിവസം ഗോശാലയിൽ ജോലിചെയ്യാനും ബാക്കി 15 ദിവസം പൊതുസ്ഥലം വൃത്തിയാക്കാനും ഉത്തരവിട്ടു. മൊറാദാബാദിലെ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് 15 വയസ്സുകാരനെതിരെ നടപടിയെടുത്തത്.

യോഗി ആദിത്യനാഥിന്‍റെ മോർഫ് ചെയ്ത ചിത്രം പ്രകോപനപരമായ സന്ദേശത്തോടുകൂടി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്ന കേസിലാണ് പതിനഞ്ച് വയസ്സുകാരനെ അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷൻ 505, ഐടി ആക്ടിലെ സെക്ഷൻ 6 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കുട്ടിക്കെതിരെ എഫ്ഐആറും സഹസ്വാൻ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രായവും ആദ്യ കേസാണെന്നതും പരിഗണിച്ച് കുട്ടിക്ക് ശിക്ഷാ ഇളവുകൾ നൽകിയതായി ജുവനൈൽ ജസ്റ്റിസ് ബോർഡ് അറിയിച്ചു. ശിക്ഷക്കൊപ്പം 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. സമുദായത്തെ സേവിക്കാനുള്ള മഹത്തായ അവസരമാണ് ഇതിലൂടെ കുട്ടിക്ക് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു.

ജെ.ജെ.ബി പ്രസിഡന്റ് അഞ്ചൽ അദാന, അംഗങ്ങളായ പ്രമീള ഗുപ്ത, അരവിന്ദ് കുമാർ ഗുപ്ത എന്നിവരാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കെതിരയുള്ള പ്രകോപനപരമായ പോസ്റ്റിന് ശിക്ഷ വിധിച്ചത്.

STORY HIGHLIGHTS: Juvenile Justice Board Orders 15-Year-Old Boy To Work At Cow Shelter As Punishment For The Post Againt Yogi Adithyanath

Next Story