കേരളം അടിപൊളി നാടാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ; അങ്കമാലി ശബരിമല പാത വേഗം പൂർത്തിയാക്കും

വർഷങ്ങൾക്ക് മുൻപ് തന്നെ കേരളം കച്ചവടത്തിന്റെ പേരിൽ അറിയപ്പെട്ടുവെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി

dot image

ന്യൂഡൽഹി: കേരളത്തെ വാനോളം പുകഴ്ത്തി കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്. കേരളം അടിപൊളി നാടാണെന്നും കേരളം സംസ്കാരത്തിന്റെ നാടാണെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് തന്നെ കേരളം കച്ചവടത്തിന്റെ പേരിൽ അറിയപ്പെട്ടുവെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

അങ്കമാലി-ശബരിമല പാത വലിയ മുൻഗണന നൽകി പൂർത്തിയാക്കുമെന്നും സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കാൻ കേരള മുഖ്യമന്ത്രിയോട് നിർദേശിച്ചുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കേരളത്തിന് വന്ദേഭാരത്‌ ട്രെയിൻ കിട്ടില്ല എന്ന് ചിലർ പ്രചരിപ്പിച്ചിരുന്നു. എന്നാൽ രണ്ട് വന്ദേഭാരത് സർവീസുകൾ ഇപ്പോൾ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് വളരുന്നുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പാക്കുന്നുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

കേരളത്തിൻ്റെ റെയിൽവെ ബജറ്റ് 10 വർഷം മുൻപത്തെ അപേക്ഷിച്ച് എട്ട് മടങ്ങ് വർധിച്ചിട്ടുണ്ട്. കേരളത്തിനുള്ള റെയിൽവേ വിഹിതം മോദി സർക്കാർ ഭീമമായി വർധിപ്പിച്ചിട്ടുണ്ട്. മംഗലാപുരം- ഷൊർണൂർ പാത നാലുവരിയാക്കും. ഷൊർണൂർ - എറണാകുളം പാത മൂന്നുവരിയാക്കുമെന്നും എറണാകുളം - കായംകുളം പാതയും കായംകുളം- തിരുവനന്തപുരം പാതയും വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Content Highlight : Union Minister Ashwini Vaishnav praised Kerala

dot image
To advertise here,contact us
dot image