നീരവ് മോദിയുടെ സഹോദരന്‍ നിഹാല്‍ മോദി അമേരിക്കയില്‍ അറസ്റ്റില്‍

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ നീരവ് മോദിക്കൊപ്പം പ്രതിയാണ് നിഹാല്‍ മോദി

dot image

ന്യൂഡല്‍ഹി: നീരവ് മോദിയുടെ സഹോദരന്‍ നിഹാല്‍ ദീപക് മോദിയെ അമേരിക്കയില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ അധികൃതര്‍ നല്‍കിയ അഭ്യര്‍ത്ഥന പ്രകാരമാണ് അറസ്റ്റ്. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (സിബിഐ) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ ഡി) നിഹാലിനെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ പ്രകാരമാണ് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി കഴിഞ്ഞ ദിവസം നിഹാല്‍ മോദിയെ അറസ്റ്റ് ചെയ്തത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ നീരവ് മോദിക്കൊപ്പം പ്രതിയാണ് നിഹാല്‍ മോദി. രാജ്യത്ത് നിന്ന് പണം വെട്ടിച്ച് കടത്തിയതിന് സിബിഐയും കള്ളപ്പണം വെളുപ്പിക്കലിന് ഇ ഡിയും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. നിലവില്‍ ലണ്ടന്‍ ജയിലിലാണ് നീരവ് മോദി.

നീണ്ട നിയമപരവും നയതന്ത്രപരവുമായ നടപടി ക്രമങ്ങള്‍ക്ക് ശേഷമാണ് ബെല്‍ജിയന്‍ പൗരനായ നിഹാല്‍ മോദിയുടെ അറസ്റ്റ് നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനത്തിലെ വകുപ്പ് മൂന്ന്, ഇന്ത്യന്‍ ന്യായ സംഹിതയിലെ വകുപ്പ് 120-ബി, 201 പ്രകാരമുള്ള ക്രിമിനല്‍ ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് നിഹാലിനെതിരെ ഉള്ളത്.

പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോടികള്‍ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് നിഹാലിന് ബന്ധമുണ്ടെന്ന് ഇന്ത്യ നേരത്തെ ആരോപിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിക്കല്‍, അന്വേഷണം തടസപ്പെടുത്തല്‍, സാക്ഷികളെ സ്വാധീനിക്കല്‍ എന്നീ ആരോപണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നിഹാലിനെ അറസ്റ്റ് ചെയ്തത്.
Content Highlights: Neerav Modi s brother Nehal Modi arrested in USA

dot image
To advertise here,contact us
dot image