'അദാനിക്കെതിരായ റിപ്പോർട്ട് മറ്റൊരു കമ്പനിയുമായി പങ്കുവച്ചു, ലാഭമുണ്ടാക്കി'; ഹിൻഡൻബർഗിനെതിരെ സെബി

ഹിൻഡൻബർഗിന് സെബി നൽകിയ കാരണം കാണിക്കൽ നോട്ടീസിലാണ് ഇക്കാര്യം ആരോപിക്കുന്നത്.

dot image

ഡൽഹി: അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ട് ഹിൻഡൻബർഗ് റിസർച്ച് മറ്റൊരു സ്ഥാപനവുമായി പങ്കുവച്ചിരുന്നുവെന്ന് സെബി. പ്രസീദ്ധീകരണത്തിന് രണ്ട് മാസം മുമ്പ് റിപ്പോർട്ടിന്റെ മുൻകൂർ പകർപ്പ് ന്യൂയോർക്ക് ആസ്ഥാനമായുള്ള സ്ഥാപനവുമായാണ് ഹിൻഡൻബർഗ് റിസർച്ച് പങ്കുവച്ചത്. വിവരങ്ങൾ ഹെഡ്ജ് ഫണ്ട് മാനേജർ മാർക്ക് കിങ്ഡണുമായി പങ്കുവെച്ചുവെന്നാണ് സെബിയുടെ ആരോപണം. ഹിൻഡൻബർഗിന് സെബി നൽകിയ കാരണം കാണിക്കൽ നോട്ടീസിലാണ് ഇക്കാര്യം ആരോപിക്കുന്നത്.

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പങ്കുവച്ചതോടെ ഈ കമ്പനി അദാനി ഗ്രൂപ്പിന്റെ റൂട്ടുകളിൽ നിന്ന് ലാഭമുണ്ടാക്കിയെന്നാണ് സെബിയുടെ കണ്ടെത്തൽ. ഹെഡ്ജ് ഫണ്ടിന് പുറമെ കൊടക് മഹീന്ദ്ര ബാങ്കുമായി ബന്ധമുള്ള ബ്രോക്കറും ലാഭമുണ്ടാക്കി. അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട ഹിൻഡൻബർഗ് റിപ്പോർട്ട് വലിയ വിവാദമായിരുന്നു. പാർലമെന്റ് ദിവസങ്ങളോളം സ്തംഭിക്കാനും ഇത് കാരണമായിരുന്നു. സംശയാസ്പദമായ 12 ഇടപാടുകൾ അദാനി ഗ്രൂപ്പ് നടത്തിയെന്നായിരുന്നു റിപ്പോർട്ടിലെ ആരോപണം.

അദാനി ഗ്രൂപ്പ് ഓഹരികള് വിലപെരുപ്പിച്ചുകാട്ടിയെന്നായിരുന്നു ഹിന്ഡന്ബര്ഗ് റിപ്പോര്ട്ട്. കഴിഞ്ഞ ജനുവരിയിലാണ് ഹിന്ഡന്ബര്ഗ് റിപ്പോര്ട്ട് പുറത്തുവിട്ടത്. തുടര്ന്ന് സുപ്രീം കോടതി സെബിയോട് അന്വേഷിക്കാന് ഉത്തരവിടുകയായിരുന്നു. ഓഗസ്റ്റ് 14 നുള്ളില് അന്വേഷണം നടത്താന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിലും അന്തിമ റിപ്പോര്ട്ട് സമര്പ്പിച്ചിരുന്നില്ല. തുടര്ന്ന് സെബിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ദശാബ്ദങ്ങളായി അദാനി ഗ്രൂപ്പ് കമ്പനി സ്റ്റോക്കില് കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്നും അക്കൗണ്ട് തട്ടിപ്പില് ഏര്പ്പെട്ടിട്ടുണ്ടെന്നും ഹിന്ഡന്ബര്ഗ് റിപ്പോര്ട്ടില് പറഞ്ഞിരുന്നു. ന്യായമായതിലും 85 ശതമാനത്തോളം ഉയര്ന്ന തുകയിലാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോര്ട്ടില് ചൂണ്ടികാട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നെന്നും ആരോപണം ഉയര്ന്നിരുന്നു.

'മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് ഉത്തരവാദികളല്ല'; ന്യൂനപക്ഷ കമ്മീഷന് മറുപടി നൽകി അദാനി ഗ്രൂപ്പ്
dot image
To advertise here,contact us
dot image