എസ്പിയുമായി ഭിന്നത; ഉവൈസിയുമായി കൈ കോര്‍ക്കാന്‍ അപ്‌നാദള്‍ (കെ), സഖ്യ പ്രഖ്യാപനം ഉടന്‍

രാജ്യത്ത് എറ്റവും കൂടതല്‍ ലോക്‌സഭ മണ്ഡലമുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അതിനാല്‍ യുപിയിലുള്ള രാഷ്ട്രീയ അടിയൊഴുക്കുകള്‍ തിരഞ്ഞെടുപ്പ് വിധി നിര്‍ണയത്തെ സ്വാധീനിക്കും.
എസ്പിയുമായി ഭിന്നത; ഉവൈസിയുമായി കൈ കോര്‍ക്കാന്‍ അപ്‌നാദള്‍ (കെ),  സഖ്യ പ്രഖ്യാപനം ഉടന്‍

ലഖ്നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ അപ്നാ ദളും (കെ) അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലിമീനും (എഐഎംഐഎം) കൈകോര്‍ത്ത് മത്സരിക്കാന്‍ ധാരണ. അപ്നാദള്‍ (കെ) നേതാവ് പല്ലവി പട്ടേലിന്റെയും ഒവൈസിയുടെയും സഖ്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇരുനേതാക്കളും ചേര്‍ന്ന് നിര്‍വഹിക്കുമെന്നാണ് സൂചന. സഖ്യ പ്രഖ്യാപനത്തിന് മുന്നോടിയായി മൂന്ന് ദിവസം മുമ്പ് പട്ടേല്‍ ഹൈദരാബാദില്‍ ഉവൈസിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷം, ഉത്തര്‍പ്രദേശിലെ ഫുല്‍പൂര്‍, മിര്‍സാപൂര്‍, കൗശാമ്പി എന്നീ മൂന്ന് ലോക്സഭാ സീറ്റുകളില്‍ നിന്ന് അപ്നാ ദള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചിരുന്നു.

പാര്‍ട്ടി തിരഞ്ഞെടുപ്പിനായി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദാക്കിയതായും അവര്‍ അറിയിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായി മൂന്ന് സീറ്റുകള്‍ പാര്‍ട്ടി നേരത്തെ പറഞ്ഞിരുന്നത്. 2022 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി (എസ്പി) സഖ്യത്തില്‍ അപ്നാ ദള്‍ (കെ) മത്സരിച്ചിരുന്നു, പട്ടേല്‍ എസ്പി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. അടുത്തിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എസ്പിയും തമ്മിലുള്ള ഭിന്നതയാണ് പുതിയ സഖ്യത്തിന് വഴിയൊരുക്കിയിരിക്കുന്നത്.

അതിനിടെ, ഉത്തര്‍പ്രദേശിലെ ഇന്ത്യ ബ്ലോക്കിന്റെ ഭാഗമായി എസ്പിയും കോണ്‍ഗ്രസും സീറ്റ് പങ്കിടല്‍ ക്രമീകരണം തീരുമാനിച്ചു. കരാറിന്റെ ഭാഗമായി സംസ്ഥാനത്തെ 80 ലോക്സഭാ മണ്ഡലങ്ങളില്‍ 17 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മത്സരിക്കും. 63 സീറ്റുകളില്‍ എസ്പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുവാനാണ് ഇപ്പോള്‍ ധാരണയായത്. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കുക. രാജ്യത്ത് എറ്റവും കൂടതല്‍ ലോക്‌സഭ മണ്ഡലമുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അതിനാല്‍ യുപിയിലുള്ള രാഷ്ട്രീയ അടിയൊഴുക്കുകള്‍ തിരഞ്ഞെടുപ്പ് വിധി നിര്‍ണയത്തെ സ്വാധീനിക്കും. ഇന്‍ഡ്യ, എന്‍ഡിഎ എന്നീ മുന്നണികളുമായി സഖ്യത്തിനില്ലെന്നും ഒറ്റക്ക് മത്സരിക്കുമെന്നാണ് ബിഎസ്പി അധ്യക്ഷ മായാവതിയുടെ നിലപാട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com