വിവാഹത്തിന് മുൻപേ ഇരുവരും ഒന്നിക്കുന്ന അവസാന സിനിമയോ? വിജയ് ദേവരകൊണ്ട- രശ്‌മിക സിനിമയുടെ ടൈറ്റിൽ പുറത്ത്

വിജയ് ദേവരകൊണ്ട- രശ്‌മിക സിനിമയുടെ ടൈറ്റിൽ പുറത്ത്

വിവാഹത്തിന് മുൻപേ ഇരുവരും ഒന്നിക്കുന്ന അവസാന സിനിമയോ? വിജയ് ദേവരകൊണ്ട- രശ്‌മിക സിനിമയുടെ ടൈറ്റിൽ പുറത്ത്
dot image

തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിമിമായാണ് വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും ഒന്നിച്ചെത്തുന്ന സിനിമ. (VD14) എന്ന് താത്കാലികമായി ഇട്ടിരിക്കുന്ന സിനിമയുടെ പേര് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. റിപ്പബ്ലിക് ദിനമായ ജനുവരി 26-ന് സിനിമയുടെ ഔദ്യോഗിക നാമവും പ്രത്യേക ടൈറ്റിൽ ഗ്ലിംപ്‌സും പുറത്തുവിട്ടത്. 'രണബാലി' എന്നാണ് സിനിമയുടെ പേര്. സിമിയയിലെ അമിട്ട് അഭിനേതാക്കളുടെ ക്യാരക്ടർ ലുക്കും അണിയറപ്രവർത്തകർ ടൈറ്റിൽ ഗ്ലിംപ്‌സിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

1854 മുതൽ 1878 വരെയുള്ള കാലഘട്ടത്തിൽ ബ്രിട്ടീഷ് ഇന്ത്യയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ പിരീഡ് ആക്ഷൻ ഡ്രാമ ഒരുങ്ങുന്നത് എന്നാണ് സൂചനകള്‍. വിജനമായ മണൽക്കുന്നുകളിലൂടെ ഒരു വലിയ ജനക്കൂട്ടം കാൽനടയായി നീങ്ങുന്ന ദൃശ്യം സിനിമയുടെ ഗൗരവമേറിയ പ്രമേയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Ranabaali movie

Also Read:

സിനിമയെക്കാൾ ഉപരിയായി ആരാധകർ ഈ ചിത്രത്തിന് പിന്നാലെ കൂടാൻ മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്. കഴിഞ്ഞ വർഷം വിവാഹനിശ്ചയം കഴിഞ്ഞ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹത്തിന് മുൻപ് ഒന്നിച്ചഭിനയിക്കുന്ന ചിത്രങ്ങളിൽ ഒന്നാണിത്. 2026 ഫെബ്രുവരിയിൽ ഇവരുടെ വിവാഹം നടക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ ചിത്രം റിലീസിനൊരുങ്ങുന്നത്. ഗീതാഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത.

Also Read:

വിജയ് ദേവരകൊണ്ട തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായാണ് ഇതിനെ കാണുന്നത്. 'ടാക്സി വാല'യ്ക്ക് ശേഷം സംവിധായകൻ രാഹുൽ സംകൃത്യനുമായി വിജയ് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തെലുങ്കിലെ ഹിറ്റ് ബാനറായ മൈത്രി മൂവി മേക്കേഴ്സാണ് നിർമ്മാണം. പിആർഒ ആതിര ദിൽജിത്ത്.

Content Highlights: The makers revealed the title of Vijay Deverakonda–Rashmika Mandanna’s new film. The announcement was shared officially through promotional channels. Fans responded with excitement across social media platforms.

dot image
To advertise here,contact us
dot image