യുപിയിൽ പൊലീസ് സ്റ്റേഷനിൽ വെച്ച് സ്ത്രീക്ക് തലയിൽ വെടിയേറ്റു; ഉദ്യോഗസ്ഥൻ ഒളിവിൽ

പാസ്പോർട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയ ഇസ്രത്തിനാണ് തലക്ക് വെടിയേറ്റത്.

dot image

ലഖ്നൗ: അലിഗഢിൽ പൊലീസ് സ്റ്റേഷനിൽ സ്ത്രീക്ക് വെടിയേറ്റു. പാസ്പോർട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയ ഇസ്രത്തിനാണ് തലക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.50ഓടെയാണ് അപകടം ഉണ്ടായത്. ഇൻസ്പെക്ടർ മനോജ് ശർമ്മയുടെ തോക്കിൽ നിന്നാണ് വെടി പൊട്ടിയത്.

വെടിവെച്ച ഇൻസ്പെക്ടർ മനോജ് ശർമ്മ ഒളിവിലാണ്. തൻ്റെ ഊഴത്തിനായി കാത്തുനിൽക്കുന്നതിനിടെ തൊട്ടടുത്ത് നിന്ന ഇൻസ്പെക്ടറുടെ തോക്കിൽ നിന്നും വെടി പൊട്ടുകയായിരുന്നു. വെടിയേറ്റ ഉടൻ ഇസ്രത്ത് തറയിലേക്ക് വീണു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. ഇൻസ്പെക്ടർ മനോജ് ശർമ്മയെ സസ്പെൻഡ് ചെയ്ത് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതായി അലിഗഢ് എസ്പി കലാനിധി നൈതാനി പറഞ്ഞു.

രാജസ്ഥാനിൽ വിവാഹ ചടങ്ങിനെത്തിയ 6 വയസ്സുകാരിക്ക് പീഡനം; അന്വേഷണം

അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും സംഭവത്തിന്റെ ദൃശ്യങ്ങൾ ഫീൽഡ് യൂണിറ്റ് പരിശോധിച്ചുവരികയാണെന്നും പൊലീസുകാരനെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തർക്കത്തെ തുടർന്നാണ് ഉദ്യോഗസ്ഥൻ വെടിവെച്ചതെന്ന ആരോപണവുമായി വീട്ടുകാർ രംഗത്തെത്തി. പാസ്പോർട്ട് വെരിഫിക്കേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ പണത്തിനായി യുവതിയെ ബുദ്ധിമുട്ടിച്ചിരുന്നതായും കുടുംബം ആരോപിച്ചു. സൗദി അറേബ്യയിലേക്ക് ഉംറക്ക് പോകാനാണ് ഇസ്രത്ത് പാസ്പോർട്ടിന് അപേക്ഷിച്ചത്.

dot image
To advertise here,contact us
dot image