ക്ലാസിനുള്ളില് ഹിജാബ് അഴിച്ചുമാറ്റാന് നിര്ദേശം; ബിഹാറില് സര്ക്കാര് സ്കൂളിന് നേരെ ഭീഷണി

ഷെയ്ഖ്പുരയിലെ ഉത്ക്രമിത് മധ്യ വിദ്യാലയയിലെ പ്രിന്സിപ്പലാണ് പരാതി നല്കിയത്

dot image

പട്ന: ക്ലാസിനുള്ളില് ഹിജാബ് അഴിച്ചുമാറ്റാന് ഉത്തരവിട്ട സര്ക്കാര് സ്കൂളിന് നേരെ ഭീഷണിയെന്ന് പരാതി. സ്കൂളിലെ വിദ്യാര്ത്ഥിനികളുടെ കുടുംബാംഗങ്ങള് ഭീഷണിപ്പെടുത്തിയെന്നാണ് സ്കൂള് അധികൃതര് പറയുന്നത്. ബിഹാറിലെ ഷെയ്ഖ്പുരയിലെ ഉത്ക്രമിത് വിദ്യാലയയിലെ പ്രിന്സിപ്പലാണ് പരാതി നല്കിയത്.

രാജസ്ഥാനിൽ ബിജെപി ജയിച്ചാൽ ആരായിരിക്കും മുഖ്യമന്ത്രി? രാജ്യവർധൻ റാത്തോഡ് പറയുന്നു

നവംബര് 29നാണ് സംഭവം. ചില വിദ്യാര്ത്ഥിനികളുടെ കുടുംബാംഗങ്ങള് സ്കൂളിലേക്ക് അതിക്രമിച്ചുകയറിയെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര് ഓംപ്രകാശ് സിങ് പറഞ്ഞു. 'കുട്ടികളോട് ശിരോവസ്ത്രം അഴിച്ചുമാറ്റാന് അധ്യാപകര് ആവശ്യപ്പെട്ടു. അതിക്രമിച്ചു കയറിയ സംഘം ഇതേച്ചൊല്ലി തര്ക്കിച്ചു. തങ്ങളുടെ മതാചാരങ്ങള് പാലിക്കാന് പെണ്കുട്ടികളെ അനുദിച്ചില്ലെങ്കില് സ്കൂള് പ്രവര്ത്തിപ്പിക്കാന് അനുവദിക്കില്ലെന്ന് അവര് ഭീഷണിപ്പെടുത്തി. തങ്ങളുടെ ആവശ്യങ്ങള് അനുവദിച്ചില്ലെങ്കില് തലവെട്ടുമെന്ന് മുന്നറിയിപ്പ് നല്കി', ഓംപ്രകാശ് സിങ് പറഞ്ഞു.

നാലിടങ്ങളിലെ ജനവിധി ആരെ തുണയ്ക്കും? വോട്ടെണ്ണൽ തുടങ്ങി, ഇഞ്ചോടിഞ്ച് പോരാട്ടം

വിഷയം വകുപ്പുതലത്തില് അന്വേഷിക്കുകയാണെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറോട് സ്കൂള് സന്ദര്ശിച്ച് അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര് പറഞ്ഞു. ക്ലാസ് മുറികള്ക്കുള്ളില് ഏതെങ്കിലും തരത്തിലുള്ള ശിരോവസ്ത്രം ധരിക്കുന്നത് അനുവദിക്കാനാവില്ല. നിയമം നടപ്പിലാക്കുന്നത് സുരക്ഷാ ആശങ്കകളിലേക്ക് നയിക്കുകയാണെങ്കില് തങ്ങള് നിയമപരമായ പരിഹാരം തേടുമെന്നും അധികൃതര് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image