സ്മൃതി മന്ദാനയ്ക്ക് സെഞ്ച്വറി; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യൻ വനിതകൾ മികച്ച സ്കോറിലേക്ക്

അന്താരാഷ്ട്ര ക്രിക്കറ്റിലെ സ്മൃതിയുടെ 11-ാം സെഞ്ച്വറിയാണിത്

dot image

ത്രിരാഷ്ട്ര വനിത ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. സെഞ്ച്വറി നേടിയ സ്മൃതി മന്ദാനയുടെ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്. 95 പന്തിൽ 105 റൺസുമായി സ്മൃതി ക്രീസിൽ തുടരുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ സ്മൃതിയുടെ 11-ാം സെഞ്ച്വറിയാണിത്. 31 ഓവർ പിന്നിടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 173 റൺസിലെത്തിയിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ വനിതകൾ ബാറ്റിങ് തിരഞ്ഞെടുത്തു. ഓപണർമാരായ പ്രതിക റാവലും സ്മൃതി മന്ദാനയും ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. 49 പന്തിൽ രണ്ട് ബൗണ്ടറികൾ നേടിയ പ്രതിക 30 റൺസെടുത്ത് പുറത്തായി. 14.5 ഓവർ പിന്നിടുമ്പോൾ 70 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്.

രണ്ടാം വിക്കറ്റിൽ സ്മൃതി മന്ദാനയും ഹർലിൻ ഡിയോലും ക്രീസിലൊന്നിച്ചു. സെഞ്ച്വറി പൂർത്തിയാകുമ്പോൾ സ്മൃതി മന്ദാനയുടെ ബാറ്റിൽ നിന്ന് 13 ഫോറും രണ്ട് സിക്സറും പിറന്നിട്ടുണ്ട്. 42 പന്തിൽ മൂന്ന് ഫോറുകൾ ഉൾപ്പെടെ 31 റൺസുമായി ഹർലിൻ ഡിയോലും ബാറ്റിങ് തുടരുകയാണ്. ഇരുവരും ചേർന്ന പിരിയാത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇതിനോടകം 103 റൺസ് കൂട്ടിച്ചേർത്തുകഴിഞ്ഞു.

Content Highlights: Mandhana’s hundred powers India to strong start

dot image
To advertise here,contact us
dot image