
ഹൈദരാബാദ്: ഹൈദരാബാദിൽ 53 ഗ്രാം കൊക്കെയ്നുമായി സ്വകാര്യ ആശുപത്രിയുടെ സിഇഒയും ഡോക്ടറുമായ യുവതി പൊലീസിന്റെ പിടിയിൽ. കൊറിയർ വഴി വന്ന മയക്കുമരുന്ന് സ്വീകരിക്കുന്നതിനിടെയാണ് 34-കാരിയായ നമ്രത ചിഗുരുപതിയെ പൊലീസ് പിടികൂടിയത്. മുംബൈയിൽ നിന്ന് വാൻഷ് ധക്കർ എന്ന യുവാവിന് അഞ്ച് ലക്ഷം രൂപ കൈമാറുകയും ഇയാളിൽ നിന്ന് 53 ഗ്രാം കൊക്കെയ്ൻ യുവതി വാങ്ങിയെന്നുമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ഇവർക്കൊപ്പം മയക്കുമരുന്ന് എത്തിച്ച് കൊണ്ടിരുന്ന ധക്കറിന്റെ സഹായി ബാലകൃഷ്ണയും അറസ്റ്റിലായിട്ടുണ്ട്. കൊക്കെയ്ൻ വാങ്ങുന്നതിന് അഞ്ച് ലക്ഷം രൂപ യുവതി ഓൺലൈനായാണ് കൈമാറിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.10,000 രൂപയും 53 ഗ്രാം കൊക്കെയ്നും രണ്ട് മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
മയക്കുമരുന്ന് വാങ്ങുന്നതിന് വേണ്ടി ഏകദേശം 70 ലക്ഷം രൂപ വരെ ഇവർ ചെലവാക്കിയിട്ടുണ്ട് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. നിലവിൽ മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Content Highlights: Hospital CEO and doctor arrested for buying drugs worth Rs 5 lakh in Hyderabad