
കൊല്ലം: കൊല്ലം താഹമുക്കിൽ വീടുകളിലെ വെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന് പരിശോധന റിപ്പോർട്ട്. മഞ്ഞപ്പിത്തം ഉൾപ്പടെയുള്ള മാരക രോഗങ്ങൾ പിടിപെടാൻ കാരണമാകുന്ന അണുക്കൾ വെള്ളത്തിലുണ്ടെന്നാണ് വാട്ടർ അതോറിറ്റി റിപ്പോർട്ടിൽ പറയുന്നത്. ഇതിനടുത്ത് പ്രവർത്തിക്കുന്ന ദേവ്സ്നാക്സ് എന്ന സ്ഥാപനത്തിന്റെ ഫാമിൽ നിന്ന് മലിന ജലം പരന്നൊഴുകുന്നതാണ് കിണറ്റിലെ വെള്ളം മലിനമാകാൻ കാരണമെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
ഇതേത്തുടന്ന് കിണറ്റിൽ നിന്ന് ലഭിക്കുന്ന കുടിവെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന് കാണിച്ച് നാട്ടുകാർ തങ്ങൾക്ക് ലഭിച്ച റിപ്പോർട്ടുമായി ഡിഎംഒയുടെ ഓഫീസിൽ എത്തിയിരുന്നു. കിണറ്റിലെ വെള്ളം കുടിക്കാൻ യോഗ്യമല്ലെന്നും സമീപ പ്രദേശത്തുള്ള ഫാം അടച്ച് പൂട്ടണമെന്നുമാണ് ഇവരുടെ ആവശ്യം. എന്നാൽ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
Content Highlights: Water in homes in Thahamuk, Kollam is not fit for drinking. inspection report