
നിങ്ങള്‍ ജീവിക്കുന്നത് വലിയ വീട്ടിലോ ചെറിയ അപ്പാര്‍ട്ട്‌മെന്റിലോ ആകട്ടെ നിറയെ ചെടികളുള്ളത് തരുന്ന മാനസികോല്ലാസം വേറെ തന്നെയാണ്. നിങ്ങളുടെ താമസസ്ഥലത്തെ മനോഹരമാക്കുന്നതിനൊപ്പം നല്ല വായു, പോസിറ്റീവ് എനര്‍ജി എന്നിവയും ഈ ചെടികള്‍ പ്രദാനം ചെയ്യും. ഇന്‍ഡോര്‍ പ്ലാന്റുകളിലേക്ക് വരികയാണെങ്കില്‍ സ്‌നേക്ക് പ്ലാന്റുകള്‍ വീട്ടിലുണ്ടായിരിക്കണം എന്നുപറയാന്‍ കാരണങ്ങള്‍ നിരവധിയുണ്ട്.
സ്‌നേക്ക് പ്ലാന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം അന്തരീക്ഷം ശുദ്ധീകരിക്കുന്നതിനുള്ള ഇവയുടെ കഴിവാണ്. നാസയുടെ ശുദ്ധമായ വായു എന്ന പഠനത്തില്‍ അപകടകരമായ ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍, ്‌സൈലീന്‍, ടൊല്യൂന്‍ എന്നിവ നീക്കം ചെയ്യാന്‍ സ്‌നേക്ക് പ്ലാന്റിന് സാധിക്കും.
കാണാനും മനോഹരമാണ് സ്‌നേക്ക് പ്ലാന്റ്. വാളിന്റെ ആകൃതിയിലുള്ള മഞ്ഞ ബോര്‍ഡറോടുകൂടിയ ചെടികള്‍ ഇന്റീരിയറിന് വല്ലാത്ത സൗന്ദര്യം നല്‍കും. ബെഡ്‌റൂമാകട്ടെ, ബാല്‍ക്കണിയാകട്ടെ, എവിടെയാണെങ്കിലും മനോഹരം
ഇവടെ പരിപാലിക്കാന്‍ വലിയ ബുദ്ധിമുട്ടില്ലെന്നുള്ളതാണ് ഏറ്റവും പ്രധാനം. വെള്‌ലം നനച്ചാല്‍ മാത്രം മതിയാകും. 10-14 ദിവസത്തില്‍ ഒരിക്കല്‍ മാത്രം വെള്ളം നനച്ചാല്‍ മതിയാകും.ഇതിനെല്ലാം പുറമേ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും അലര്‍ജികള്‍ക്കെതിരായും ഇത് പ്രവര്‍ത്തിക്കും.
ഫെങ്ഷുയി പ്രകാരം നോക്കുകയാണെങ്കിലും സ്‌നേക്ക് പ്ലാന്റ് വീട്ടിലുള്ളത് വളരെ ഗുണപ്രദമാണ്. ഇതിന് നെഗറ്റീവ് എനര്‍ജി ആഗിരണം ചെയ്യും. ആളുകള്‍ പരസ്പരം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ ഇവ സ്ഥാപിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിശ്വാസം.
ഇതിനെല്ലാം പുറമേ ചര്‍മത്തിലുണ്ടാകുന്ന മുറിവുകള്‍ ഉണക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും രക്തസമ്മര്‍ദം ശരിയായ രീതിയില്‍ നിലനിര്‍ത്തുന്നതിനും പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഇത് ഉപയോഗിച്ച് വരുന്നതാണ് പറയപ്പെടുന്നത്. ചെറിയില്‍ നിന്നുള്ള നീര് മുറിവുണക്കാന്‍ സഹായിക്കുമത്രേ.
Content Highlights: Benefits of Keeping Snake Plants In Your Home