നിർബന്ധിച്ച് സിറ്റ് അപ് ചെയ്യിപ്പിച്ച് അധ്യാപകൻ; ഒഡീഷയിൽ നാലാം ക്ലാസുകാരന് ദാരുണാന്ത്യം

ക്ലാസിൽ കയറാത്തതിന്റെ പേരിൽ ശിക്ഷയായി സിറ്റ് അപ് ചെയ്യാൻ അധ്യാപിക ഇവരെ നിർബന്ധിക്കുകയും പിന്നാലെ രുദ്ര കുഴഞ്ഞു വീഴുകയുമായിരുന്നു
നിർബന്ധിച്ച് സിറ്റ് അപ് ചെയ്യിപ്പിച്ച് അധ്യാപകൻ; ഒഡീഷയിൽ നാലാം ക്ലാസുകാരന് ദാരുണാന്ത്യം

ഒഡീഷ: ഒഡീഷയിൽ അധ്യാപകൻ നിർബന്ധിച്ച് സിറ്റ് അപ് ചെയ്യിപ്പിച്ച നാലാം ക്ലാസ് വിദ്യാർഥി മരിച്ചു. ജജ്പൂർ ജില്ലയിലെ സൂര്യ നാരായണൻ നോഡൽ അപ്പർ പ്രൈമറി സ്കൂളിലെ രുദ്ര നാരായൺ സേഥിൽ (10) എന്ന വിദ്യാർഥിയാണ് മരിച്ചത്. കഴിഞ്ഞ് ദിവസം വൈകിട്ട് ക്ലാസ് നടന്നുകൊണ്ടിരിക്കവെയായിരുന്നു സംഭവം.

സ്കൂൾ മൈതാനത്ത് നാല് സഹപാഠികൾക്കൊപ്പം രുദ്ര കളിക്കുന്നത് അധ്യാപകന്റെ ശ്രദ്ധിയിൽപെട്ടു. തുടർന്ന് ക്ലാസിൽ കയറാത്തതിന്റെ പേരിൽ ശിക്ഷയായി സിറ്റ് അപ് ചെയ്യാൻ അധ്യാപിക ഇവരെ നിർബന്ധിച്ചു. പിന്നാലെ സിറ്റ് അപ് ചെയ്യുകയായിരുന്ന രുദ്ര കുഴഞ്ഞു വീഴുകയായിരുന്നു.

രുദ്രയുടെ മാതാപിതാക്കൾ വിവരമറിഞ്ഞ് സ്കൂളിലെത്തുകയും അധ്യാപകരും രക്ഷിതാക്കളും കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിച്ചുവെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് രസൽപൂർ ബ്ലോക്ക് എജ്യൂക്കേഷൻ ഓഫിസർ നിലംപർ മിശ്ര പറഞ്ഞത്. പരാതി ലഭിച്ചാൽ അന്വേഷണം നടത്താൻ തയ്യാറാണെന്നും മിശ്ര പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com