
ലഖ്നൗ: ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനിടയിൽ ടി വി ഓഫ് ചെയ്തതിനെ തുടർന്നുളള തർക്കത്തിൽ മകനെ കൊലപ്പെടുത്തി പിതാവ്. ഉത്തർപ്രദേശിലെ കാൺപൂരിൽ ഗണേശ് പ്രസാദ് എന്ന വ്യക്തിയാണ് മകൻ ദീപക് നിഷാദിനെ കൊലപ്പെടുത്തിയത്.
ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് കണ്ടുകൊണ്ടിരുന്ന ഗണേശ് പ്രസാദിനോട് മകൻ അത്താഴം ഒരുക്കിയ ശേഷം ടിവി കണ്ടാൽ മതിയെന്ന് പറഞ്ഞു. എന്നാൽ ഗണേശ് മകൻ പറഞ്ഞത് ശ്രദ്ധിച്ചില്ല. ഇതിൽ പ്രകോപിതനായ ദീപക് ടിവി സ്വിച്ച് ഓഫ് ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ തർക്കത്തിലായി.
യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിന് കാരണം കോവിഡ് വാക്സീനല്ലെന്ന് പഠനംതുടർന്ന് ഗണേഷ് മകനെ ഇലക്ട്രിക് കേബിൾ വയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കുറ്റകൃത്യത്തിന് ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും കാൺപൂർ പൊലീസ് പിടികൂടി. മദ്യപാനത്തെ ചൊല്ലി ദീപക്കും ഗണേശും തമ്മിൽ എപ്പോഴും തർക്കങ്ങളുണ്ടാകാറുണ്ടെന്ന് എസിപി ബ്രിജ് നാരായൺ സിംഗ് പറഞ്ഞു. പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.