Top

പട്‌നയിലെ 2,000 വര്‍ഷം പഴക്കമുള്ള ഭിത്തികള്‍; കുശാന്‍ യുഗത്തിലേതെന്ന് അനുമാനം

മുൻപ് മൗര്യ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് എ എസ് ഐ പട്ന സർക്കിളിലെ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് ​ഗൗതമി ഭട്ടാചാര്യ

4 Jun 2022 2:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പട്‌നയിലെ 2,000 വര്‍ഷം പഴക്കമുള്ള ഭിത്തികള്‍; കുശാന്‍ യുഗത്തിലേതെന്ന് അനുമാനം
X

പട്‌ന: ബിഹാറിലെ പട്‌നയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പട്ന ഘടകം പുരാതന മതിലുകൾ കണ്ടെത്തി. കുളം പുനരുജ്ജീവിപ്പിക്കുന്നതിനിടെയാണ് മതിലുകൾ കണ്ടെത്തിയത്. മതിലുകൾക്ക് 2,000 വർഷത്തോളം പഴക്കമുണ്ടെന്ന് അധികൃതർ അറിയിച്ചു.

പട്‌ന റെയിൽവേ സ്റ്റേഷ​ന്റെ ആറ് കിലോമീറ്റർ അകലെ കുമ്രഹാറിലാണ് വ്യാഴാഴ്ച മതിലുകളുടെ അവശിഷ്ടങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. മുൻപ് മൗര്യ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് എ എസ് ഐ പട്ന സർക്കിളിലെ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് ​ഗൗതമി ഭട്ടാചാര്യ പറഞ്ഞു. 'കേന്ദ്രത്തിന്റെ 'മിഷൻ അമൃത് സരോവർ' പദ്ധതിയുടെ ഭാഗമായി സംരക്ഷിത കുളം പുനരുജ്ജീവിപ്പിക്കുകയായിരുന്നു എഎസ്‌ഐ. ഇതിനിടയിലാണ് കുളത്തിനുള്ളിൽ മതിൽ കണ്ടെത്തിയത്. സുപ്രധാനമാണ് കണ്ടെത്തലാണിത്. വിദ​ഗ്ദ സംഘം പുരാതന മതിൽ പരിശോധിച്ചു വരികയാണ്.' - ഗൗതമി ഭട്ടാചാര്യ വിശദീകരിച്ചു.

എ ഡി 30 മുതലുള്ള കുശാന കാലഘട്ടത്തിലെ മതിലുകളാണിതെന്നാണ് പുരാവസ്തുവകുപ്പി​ന്റെ അനുമാനം. വിശദ പരിശോധനകൾ‌ക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകുകയുള്ളൂ. കേന്ദ്രത്തിന്റെ 'മിഷൻ അമൃത് സരോവർ' സംരംഭത്തി​ന്റെ ഭാ​ഗമായി ബിഹാറിലെ മുഴുവൻ സംരക്ഷിത ജലാശയങ്ങളും എ എസ് ഐ പട്‌ന പുനരുജ്ജീവിപ്പിക്കുന്നു.

Story Highlights : 2,000 year old walls in Patna; Presumably from the Kushan era

Next Story