വനിതാ പൊലീസിനോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്കന് പൊലീസിൻ്റെ മർദ്ദനം, ഗുരുതര പരിക്ക്

കടയ്ക്കല്‍ ഗോവിന്ദമംഗലം സ്വദേശി സുനില്‍കുമാറി(50) നാണ് പരിക്കേറ്റത്

dot image

കൊല്ലം: കൊല്ലത്ത് വനിതാ പൊലീസിനോട് അപര്യാദയായി പെരുമാറിയ മധ്യവയസ്‌കന് പൊലീസിന്റെ മർദ്ദനം. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റയാൾ ചികിത്സയില്‍ തുടരുകയാണ്. കടയ്ക്കല്‍ ഗോവിന്ദമംഗലം സ്വദേശി സുനില്‍കുമാറി(50) നാണ് പരിക്കേറ്റത്. കടയ്ക്കല്‍ പൊലീസ് തന്നെ ക്രൂരമായി മര്‍ദിച്ചെന്നാണ് സുനില്‍ കുമാറിന്റെ പരാതി. മുഖത്തും കാലിലുമടക്കം അടിയേറ്റ പാടുകളുണ്ട്. എന്നാല്‍ സുനില്‍കുമാറിനെതിരെ വനിതാ പൊലീസിനോട് അപമര്യാദയായി പെരുമാറിയതിന് കേസെടുക്കുക മാത്രമാണുണ്ടായതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് കടയ്ക്കല്‍ പൊലീസ് നൽകുന്ന വിശദീകരണം.

Content Highlights- Middle-aged man who misbehaved with female police officer, seriously injured by police cane

dot image
To advertise here,contact us
dot image