
പാലക്കാട്: പറമ്പിക്കുളത്ത് നിന്ന് ഐടിഐ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. രണ്ട് ദിവസമായി വിദ്യാര്‍ത്ഥിയെ കാണാനില്ലെന്നാണ് പരാതി. ആധാര്‍ക്കാടെടുക്കാന്‍ വീട്ടില്‍ പോയ വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. പറമ്പിക്കുളം എര്‍ത്ത് ഡാം ഉന്നതിയിലെ അശ്വിനെയാണ് കാണാതായത്. രേഖകള്‍ പുതുക്കുന്നതിനായി പറമ്പിക്കുളം ടൈഗര്‍ ഹാളില്‍ ക്യാമ്പ് നടന്നിരുന്നു. ഇതിന്റെ ഭാഗമായി ചില രേഖ എടുക്കാന്‍ 3 കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ പോയതാണ് അശ്വിന്‍. കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. അശ്വിനായി പറമ്പിക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights- Student who went home to get Aadhaar card in Palakkad goes missing, extensive search underway