കടലിൽ മുങ്ങിത്താഴുന്ന വാഹനം കരയ്ക്കെത്തിച്ച് അധികൃതർ; വീഡിയോ വൈറലായതിന് പിന്നാലെ പ്രശംസ

സഹായം തേടി മന്ത്രാലയത്തിന്റെ ഹോട്ട് ലൈനിലേക്കെത്തിയ ഫോൺ കോളിനെ തുടർന്ന് എമർജൻസി സംഘം ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

dot image

ദോഹ: സീലൈനിലെ കടലിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴ്ന്ന വാഹനം സുരക്ഷിതമായി കരയ്ക്കെത്തിച്ച് അധികൃതർ. വാഹനത്തിൽ ആരുമില്ലാതിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവായി. ഖത്തർ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിലെ തീര, അതിർത്തി സുരക്ഷാ ജനറൽ ഡയറക്ടറേറ്റ്, ആംബുലൻസ് വിഭാഗം അധികൃതരുടെ കൂട്ടായ രക്ഷാപ്രവർത്തനത്തിലൂടെ വാഹനം സുരക്ഷിതമായി കേടുപാടുകളില്ലാതെ കരയിലെത്തിച്ചത്.

കഴിഞ്ഞ ദിവസമാണ് സീലൈൻ ഏരിയയിലെ കടലിലെ ഒഴുക്കിൽ സ്വദേശി പൗരന്റെ വാഹനം ഒഴുക്കിൽപെട്ടത്. സഹായം തേടി മന്ത്രാലയത്തിന്റെ ഹോട്ട് ലൈനിലേക്കെത്തിയ ഫോൺ കോളിനെ തുടർന്ന് എമർജൻസി സംഘം ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ എക്സ് പേജിൽ വാഹനം കരയിലേക്ക് എത്തിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ വേഗത്തിലുള്ള രക്ഷാപ്രവർത്തനത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

Content Highlight:  Authorities bring vehicle sinking in sea to shore

dot image
To advertise here,contact us
dot image