മഴക്കാലം കനക്കുന്നു, റോഡിൽ അപകടം കൂടുന്നു; ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴക്കാലത്ത് കൂടുതൽ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ് ഡ്രൈവിങ്

dot image

കേരളത്തിൽ മഴ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സംസ്ഥാനത്തിന്റെ പല ഭാഗത്തും കനത്ത മഴയാണ് പെയ്യുന്നത്. കനത്ത മഴയിൽ പല ഇടങ്ങളിലും റോഡുകൾ തകർന്ന് ഗതാഗതം താറുമാറായിട്ടുണ്ട്. ഇതോടൊപ്പം റോഡിലെ അപകടങ്ങളും ഗണ്യമായി ഉയർന്നിട്ടുണ്ട്.

മഴക്കാലത്ത് കൂടുതൽ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ് ഡ്രൈവിങ്. റോഡിലെ കുഴികൾ വെള്ളം നിറഞ്ഞത് കൊണ്ട് തന്നെ വേനൽക്കാലത്തെ പോലെ പെട്ടെന്ന് കണ്ണിൽ പെടണമെന്നില്ല. മഴ പെയ്യുന്ന സമയത്ത് റോഡിൽ ദൂരക്കാഴ്ച കുറയും. റോഡിൻ്റെ ട്രാക്ഷനും ഗ്രിപ്പും സാധാരണ സമയത്തേക്കാൾ കുറവായിരിക്കുന്നതും അപകട സാധ്യത കൂട്ടും.

മഴക്കാലത്ത് ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് താഴെ പറയുന്നത്. നിർബന്ധമായും ഇരു കൈകളും ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് ഒന്നാമത്തേത്. ലാഘവത്തോടെ ഡ്രൈവ് ചെയ്യുന്നത് പൂർണമായും ഒഴിവാക്കുക.

വാഹനങ്ങളുടെ വേഗത കുറയ്ക്കുക. അങ്ങനെയെങ്കിൽ റോഡും ടയറുകളും തമ്മിലുള്ള ഘര്‍ഷണം കൂട്ടി നിയന്ത്രണം ഉറപ്പുവരുത്താം. മറ്റു വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കുകയും വളവുകളി‍ല്‍ സാവധാനത്തില്‍ ബ്രേക്ക് ഉപയോഗിക്കുകയും ചെയ്യുക. ടയര്‍, ബ്രേക്ക് പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പുവരുത്തിയ ശേഷം മാത്രം വാഹനങ്ങൾ ഉപയോഗിക്കുക.

മുന്നോട്ടുള്ള കാഴ്ചകൾ മറയ്ക്കുന്ന മഴയാണെങ്കിൽ അൽപം കാത്തിരുന്ന ശേഷം മാത്രം ഡ്രൈവ് തുടരുക. കുറച്ചു കാത്തിരിക്കേണ്ടി വന്നാലും പ്രിയവപ്പെട്ടവരിലേക്കോ ലക്ഷ്യസ്ഥാനത്തേക്കോ സുരക്ഷിതമായി നമുക്ക് എത്തിച്ചേരാം

Content Highlights: Things to keep in mind while driving during the rainy season

dot image
To advertise here,contact us
dot image