പെട്ടെന്നുള്ള മരണങ്ങളും കൊവിഡ് വാക്‌സിനും തമ്മില്‍ ബന്ധമില്ല: ആരോഗ്യമന്ത്രാലയം

പെട്ടെന്നുള്ള ഹൃദയസ്തംഭനത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ക്ക് കാരണം ജീവിതശൈലിയോ, നിലവിലുള്ള ആരോഗ്യപ്രശ്‌നങ്ങളോ, ജനിതകപ്രശ്‌നങ്ങളോ, കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളോ ആയിരിക്കാം കാരണം.

dot image

കൊവിഡ് വാക്‌സിനും മുതിര്‍ന്നവരിലെ അകാലമരണത്തിനും തമ്മില്‍ ബന്ധമില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, നാഷ്‌നല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവ നടത്തിയ വിവിധ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് റിപ്പോര്‍ട്ട്.

Also Read:

കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ചെറുപ്പക്കാരുള്‍പ്പെടെയുള്ളവര്‍ പെട്ടെന്ന് മരണപ്പെടുന്നത് ചര്‍ച്ചയായിരുന്നു. കൊവിഡ് വാക്‌സിന്റെ പാര്‍ശ്വഫലമാണോ ഈ മരണത്തിലേക്ക് നയിച്ചതെന്ന രീതിയിലും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുരണ്ടും തമ്മില്‍ ബന്ധമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

'പെട്ടെന്നുള്ള മരണത്തിന്റെ കാരണങ്ങള്‍ വിവിധ ഏജന്‍സികള്‍ അന്വേഷിച്ചിരുന്നു. ഈ പഠനങ്ങളിലൊന്നും പെട്ടെന്നുള്ള മരണങ്ങള്‍ക്കും കോവിഡ് വാക്‌സിനും തമ്മില്‍ നേരിട്ട് ബന്ധമുള്ളതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല.' ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

ഹൃദയാഘാതമോ, ഹൃദയസ്തംഭനം മൂലമോ ഉള്ള പെട്ടെന്നുള്ള മരണങ്ങള്‍ക്ക് ജനിതകവും ജീവിതശൈലിയും നിലവിലുള്ള ആരോഗ്യപ്രശ്‌നങ്ങളും, കോവിഡാന്തര ആരോഗ്യപ്രശ്‌നങ്ങളുമാണ് കാരണമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നതായും മന്ത്രാലയം ചൂണ്ടിക്കാണിച്ചു.

Also Read:

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആന്‍ജ് നാഷ്‌നല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവ നടത്തിയ പഠനങ്ങള്‍ ഇന്ത്യയില്‍ വിതരണം ചെയ്ത കൊവിഡ് വാക്‌സിനുകള്‍ ഫലപ്രദമാണെന്നും പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നും വ്യക്തമാക്കുന്നതാണ്. പെട്ടെന്നുള്ള ഹൃദയസ്തംഭനത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ക്ക് കാരണം ജീവിതശൈലിയോ, നിലവിലുള്ള ആരോഗ്യപ്രശ്‌നങ്ങളോ, ജനിതകപ്രശ്‌നങ്ങളോ, കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളോ ആയിരിക്കാം കാരണം.' പത്രക്കുറിപ്പില്‍ പറയുന്നു.

കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആളുകള്‍ മരിക്കുന്നത് തുടര്‍ക്കഥയായതിന് പിന്നില്‍ തിടുക്കത്തില്‍ അംഗീകാരം നല്‍കിക്കൊണ്ട് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തതാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു. ഇതിനുള്ള പ്രതികരണമായാണ് ആരോഗ്യമന്ത്രാലയത്തിന്റെ പത്രക്കുറിപ്പ് പുറത്തുവന്നിരിക്കുന്നത്.

Content Highlights: Health Ministry Says No Covid Links To Sudden Cardiac Deaths

dot image
To advertise here,contact us
dot image