അപൂര്‍വമായ ഈ 500 രൂപ നോട്ട് ഭാഗ്യം കൊണ്ടുവരുമെന്ന് ചിലര്‍, ഒടുവില്‍ ലേലം വിളി

അപൂര്‍വമായ ആ 500 രൂപ നോട്ടിന്റെ പ്രത്യേകത ഇതാണ്

dot image

ഒരു 500 രൂപ നോട്ടിന് എന്താണ് പ്രത്യേകത എന്നല്ലേ, പ്രത്യേകത ഉണ്ട്. എല്ലാ 500 രൂപ നോട്ടിനും അല്ല ഈ ഒരെണ്ണത്തിന് മാത്രം. കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന അപൂര്‍വ്വമായ ഒരു 500 രൂപ നോട്ടിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ഈ നോട്ടിന്റെ എല്ലാ അക്കങ്ങളും ഏഴ് ആണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. റെഡ്ഡിറ്റിലൂടെ ഒരാളാണ് ഈ നോട്ടിന്റെ ചിത്രവും കുറിപ്പും പങ്കുവച്ചത്.

തനിക്ക് യാദൃച്ഛികമായി ലഭിച്ചതാണ് ഈ 500 രൂപ നോട്ടെന്നാണ് കുറിപ്പില്‍ ഇയാള്‍ എഴുതിയിരിക്കുന്നത്. ഫോട്ടോയുടെ പശ്ചാത്തലം മങ്ങിയതാണെങ്കിലും ഒരു കടയുടെ പശ്ചാത്തലമാണെന്നും അത് അവിടെനിന്നും എടുത്ത നോട്ടാണെന്നു തോന്നുന്നരീതിയിലാണ് ഫോട്ടോ. ഈ നോട്ട് പങ്കുവച്ചിരിക്കുന്നത് കടയുടമയാണോ അതോ സാധനങ്ങള്‍ വാങ്ങിയ ആളാണോ എന്ന് വ്യക്തമല്ല.


നോട്ടിലെ ആവര്‍ത്തിച്ചുളള ഏഴ് അക്കങ്ങള്‍ പലരേയും കൗതുകപ്പെടുത്തിയിട്ടുണ്ട്. സംഗതി യാദൃച്ഛികം ആണെങ്കിലും ഉടമ നോട്ട് ലേലത്തില്‍ വച്ചുകൊണ്ട് പണം സമ്പാദിക്കാന്‍ ശ്രമിക്കുകയാണ്. ചില നാണയങ്ങളും നോട്ടുകളും ഒക്കെ ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്ന നിരവധിപേരുണ്ട്. ഒരേ അക്കങ്ങള്‍ വരുന്ന നോട്ടുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ലക്ഷങ്ങള്‍ മുടക്കി വരെ ഇത്തരം നോട്ടുകളും അപൂര്‍വ്വതയുള്ള വസ്തുക്കളും വാങ്ങാന്‍ പലരും തയ്യാറുമാണ്.

ചില ഉപയോക്താക്കള്‍ നോട്ടിന് 1,500 രൂപ വരെ തരാമെന്ന് പോസ്റ്റിന് താഴെ കമന്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്. ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും 500 രൂപ നോട്ട് മൂന്നിരട്ടി വില കൊടുത്ത് വാങ്ങുന്നത് നഷ്ടമാണെന്നും നിരവധി പേര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ നോട്ടിന് 500 രൂപ മാത്രമേ എത്ര മറിച്ച് വിറ്റാലും ലഭിക്കൂ എന്നും ചിലര്‍ പറയുന്നുണ്ട്. നോട്ട് യഥാര്‍ഥമാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.

Content Highlights :Here are some facts about a rare 500 rupee note that has been going viral on social media for the past few days

dot image
To advertise here,contact us
dot image