പ്രഭാസിന് ഡേറ്റ് ഇല്ല, കൽക്കി ഇനിയും വൈകുമോ ?, ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായി നിർമാതാവ്

കൽക്കി രണ്ടാം ഭാഗം എന്നെത്തുമെന്ന അപ്ഡേറ്റുമായി നിർമാതാവ്

dot image

പ്രഭാസ് നായകനായി നാഗ് അശ്വിൻ സംവിധാനത്തിൽ തെലുങ്കിൽ വൻ വിജയം നേടിയ പാൻ ഇന്ത്യൻ ചിത്രമാണ് കൽക്കി 2898 എഡി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 'രാജാ സാബ്', 'ഫൗജി', 'സ്പിരിറ്റ്' തുടങ്ങിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട് പ്രഭാസിന്റെ തിരക്കേറിയ ഷെഡ്യൂൾ ആരാധകർക്കിടയിൽ 'കൽക്കി 2' വൈകുമോ എന്ന ആശങ്കകൾ ഉണർത്തിയിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ഈ സംശയങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് സിനിമയുടെ നിർമാതാവായ അശ്വിനി ദത്ത്.

'കൽക്കി 2'ന്റെ ചിത്രീകരണം 2026ന് മുമ്പ് ആരംഭിക്കും. ഈ വർഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി. ടീം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞു' അശ്വിനി വ്യക്തമാക്കി. രണ്ടാം ഭാഗത്തിൻ്റെ 35 ശതമാനം ആദ്യ ഭാഗത്തിന്‍റെ ഷൂട്ടിന്‍റെ സമയത്ത് തന്നെ ചിത്രീകരിച്ചുവെന്നും ബാക്കി

പ്രീ പ്രൊഡക്ഷൻ നടക്കുകയാണെന്നും നിർമാതാക്കൾ നേരത്തെ അറിയിച്ചിരുന്നു.

2024 ജൂൺ 27 നാണ് കൽക്കി തിയേറ്ററിൽ എത്തിയത്. മെഗാ ബജറ്റിൽ ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ ചിത്രത്തിൽ കമൽ ഹാസനാണ് പ്രധാന വില്ലൻ. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങള്‍ പശ്ചാത്തലമാകുന്ന ചിത്രത്തിൽ മഹാഭാരതകാലം മുതൽ എഡി 2898 വരെ നീണ്ടുനിൽക്കുന്ന കഥയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. 'ഭൈരവ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചത്. അശ്വത്ഥാമാവായി അമിതാഭ് ബച്ചന്‍ എത്തിയ ചിത്രത്തില്‍ വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ എന്നിവർ അതിഥി വേഷങ്ങളില്‍ എത്തിയിരുന്നു.

Content Highlights: Kalki Part 2 shooting is starting soon, producer gives update

dot image
To advertise here,contact us
dot image