
Jun 16, 2025
06:31 PM
എനിക്ക് ഇത്രരൂപയുടെ ലോണ്‍ ഉണ്ട് , മാസം മാസം നല്ലൊരു തുക തിരിച്ചടയ്ക്കണം എന്ന് പറയുമ്പോള്‍ തന്നെ ആളുകള്‍ക്ക് ഒരു ബുദ്ധിമുട്ടാണ്. ലോണ്‍ എങ്ങനെയെങ്കിലും അടച്ച് തീര്‍ത്ത് സാമ്പത്തിക ബാധ്യതകളില്‍ നിന്ന് ഒഴിവാകണം എന്ന ചിന്തയോടെയാണ് പലരും മുന്നോട്ട് പോകുന്നത്. സാധാരണക്കാര്‍ മുതല്‍ കോടീശ്വരന്മാര്‍ വരെ ലോണെടുത്ത് കാര്യങ്ങള്‍ നടത്താറുണ്ട് അല്ലേ? .
അല്‍പ്പം ബുദ്ധി ഉപയോഗിച്ചാല്‍ ലോണുകള്‍ ഉപയോഗിച്ച് സമ്പാദ്യം ഉണ്ടാക്കാന്‍ കഴിയും. പെട്ടെന്നുളള ആവശ്യങ്ങള്‍ക്ക് ലോണ്‍ എടുക്കുന്നവരേക്കാള്‍ കൈവശം അത്യാവശ്യം പണം ഉള്ളവര്‍ക്ക് ഈ രീതി പ്രയോഗിക്കാവുന്നതാണ്. വീട് വയ്ക്കാനെടുക്കുന്ന ലോണുകള്‍ക്ക് ഈ രീതി ചെയ്യാവുന്നതാണ്.
ഉദാഹരണമായി പറഞ്ഞാല്‍ ഒരാള്‍ക്ക് അഞ്ച് കോടി രൂപയുടെ വീട് വയ്ക്കാന്‍ പദ്ധതിയുണ്ട്. അതിന് രണ്ട് രീതി ഉപയോഗിക്കാം. ഒന്നുകില്‍ സ്വന്തം കൈയില്‍ ഉള്ള പണം ഉപയോഗിക്കാം,അല്ലെങ്കില്‍ ഹോംലോണ്‍ എടുക്കാം. ലോണെടുക്കുകയാണ് ചെയ്യുന്നതെങ്കില്‍ കൈവശമുളള പണം ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിക്ഷേപിക്കാം. 12 മുതല്‍ 15 ശതമാനം വരെ നിക്ഷേപിക്കാവുന്ന സ്‌കീമുകള്‍ ഇന്ന് ലഭ്യമാണ് . ഇപ്രകാരം ചെയ്യുകയാണെങ്കില്‍ ഹോം ലോണ്‍ ഇനത്തില്‍ 20 വര്‍ഷം കൊണ്ട് വരുന്ന ചെലവ് 10.50 കോടി രൂപയാണ്.
എന്നാല്‍ ഈ കാലംകൊണ്ട് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ച പണത്തിന്റെ മൂല്യം 81 കോടിയായി മാറിയിട്ടുണ്ടാവും. എന്നുവച്ചാല്‍ ലോണ്‍ തുക കഴിഞ്ഞുള്ള ലാഭം 71 കോടി രൂപ.
Content Highlights :You can create savings using the loan amount