"വെറും രണ്ട് ദിവസം കൊണ്ട് 265 കോടി ക്ലബ്ബിൽ"; ബോക്സ് ഓഫീസിൽ ചരിത്രമെഴുതി രൺബീറിന്റെ 'രാമായണം'

വമ്പൻ കളക്ഷനുമായി രൺബീർ കപൂർ - സായ് പല്ലവി ചിത്രം 'രാമായണം'; രണ്ട് ദിവസം കൊണ്ട് ആഗോളതലത്തിൽ നേടിയത് 265 കോടി

"വെറും രണ്ട് ദിവസം കൊണ്ട് 265 കോടി ക്ലബ്ബിൽ"; ബോക്സ് ഓഫീസിൽ ചരിത്രമെഴുതി രൺബീറിന്റെ 'രാമായണം'
dot image

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂർ നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം 'രാമായണം - പാർട്ട് 1' തിയേറ്ററുകളിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്നു. നവംബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വൻ കളക്ഷൻ റെക്കോർഡുകളാണ് തകർത്തെറിയുന്നത്. റിലീസ് ചെയ്ത് വെറും രണ്ട് ദിവസം കൊണ്ട് ആഗോളതലത്തിൽ 265 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനുകളിൽ ഒന്നാണിത്.

ഇന്ത്യയിലും അതിരുകൾക്കപ്പുറത്തും തലമുറകളായി ആരാധിക്കപ്പെടുന്ന ധർമ്മബോധത്തിന്‍റെ പ്രതീകമായ ശ്രീരാമനെ രൺബീർ കപൂറാണ് അവതരിപ്പിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന വനിതകളിലൊരാളായ സീതാദേവിയായി സായ് പല്ലവി എത്തുമ്പോൾ, ലാളിത്യവും കരുത്തും അനുകമ്പയും ആ കഥാപാത്രത്തിന് അവർ പകർന്നു നൽകുന്നു. 'റോക്കിംഗ് സ്റ്റാർ' യഷ്, ലോകസിനിമ കണ്ട ഏറ്റവും ശക്തനും അജയ്യനുമായ പ്രതിനായകന്മാരിൽ ഒരാളായ രാവണനായി ചിത്രത്തിൽ എത്തുന്നു. മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു എന്നതാണ് മലയാളികൾക്ക് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം. പണ്ട് ടെലിവിഷൻ രാമായണ പരമ്പരയിൽ ശ്രീരാമനായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു.

'ദംഗൽ' എന്ന ചിത്രത്തിലൂടെ ചൈന അടക്കമുള്ള ആഗോള വിപണികളിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിക്കുകയും, അതേസമയം ഇന്ത്യൻ വൈകാരികതയിലും സംസ്കാരത്തിലും ആഴത്തിൽ വേരൂന്നിയ കഥപറച്ചിൽ രീതിയിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വീകരിച്ചതുമായ പ്രശസ്ത സംവിധായകൻ നിതീഷ് തിവാരിയെയും, ഇന്ത്യൻ സിനിമയിലെ വിവിധ തലമുറകളിലെ പ്രതിഭകളെയും നമിത് മൽഹോത്രയുടെ 'രാമായണം' ഒന്നിപ്പിക്കുകയാണ്.

ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറൂം ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗുമാണ് എത്തുന്നത്. ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ഓസ്കാർ ജേതാവായ ശ്രീധർ രാഘവനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

എട്ട് തവണ അക്കാദമി അവാർഡ് നേടിയ പ്രശസ്ത വി.എഫ്.എക്സ് സ്റ്റുഡിയോയായ ഡിഎൻഇജി ആണ് ചിത്രത്തിലെ ദൃശ്യവിസ്മയങ്ങൾക്ക് പിന്നിൽ. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളിൽ ഒന്നാണ്. സിനിമയുടെ രണ്ടാം ഭാഗം 2027 ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.

Content Highlights:Ranbir Kapoor and Sai Pallavi's Ramayana records a reported worldwide gross of ₹265 crore within just two days of release. The film's box office performance has attracted widespread attention.

dot image
To advertise here,contact us
dot image