പൊന്ന് പോകുന്ന പോക്ക് കണ്ടോ? കേരളത്തില്‍ ഇന്നും സ്വര്‍ണവില വര്‍ധിച്ചു

സാധാരണക്കാരില്‍ ആശങ്ക ഉയര്‍ത്തി ഇന്നും സ്വര്‍ണവില വര്‍ധിച്ചു

പൊന്ന് പോകുന്ന പോക്ക് കണ്ടോ? കേരളത്തില്‍ ഇന്നും സ്വര്‍ണവില വര്‍ധിച്ചു
ഷെറിങ് പവിത്രൻ
1 min read|25 Feb 2026, 10:29 am
dot image

സ്വര്‍ണവില ഈ വര്‍ഷം പകുതിയോടെ ഒന്നര ലക്ഷത്തിന് മുകളില്‍ എത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇടയ്ക്ക് ഉണ്ടാകുന്ന വിലക്കുറവില്‍ ആശ്വസം കണ്ടെത്തേണ്ടതില്ല എന്നും വില കുതിച്ചുയരാനാണ് സാധ്യതയെന്നും അഭിപ്രായമുണ്ട്.ഇപ്പോള്‍ ലഭിക്കുന്ന വിലയില്‍ ആളുകള്‍ക്ക് പരമാവധി സ്വര്‍ണം വാങ്ങിവയ്ക്കാവുന്നതാണ്. മുമ്പത്തേതിനെ അപേക്ഷിച്ച് വ്യാപാരം താഴേക്ക് പോയതോടെ വ്യാപാരികളും ബുദ്ധിമുട്ടിലായിട്ടുണ്ട്.

 Gold prices increased in Kerala today

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ സ്വണവില ഇന്നും വര്‍ധിച്ചു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,18,720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 14,840 രൂപയും. ഇന്നലത്തെ വിപണിവിലയേക്കാള്‍ 80 രൂപയാണ് ഇന്ന് പവന് കൂടിയത്. ഗ്രാമിന് 10 രൂപയുടെ കൂടുതലും. 18ഗ്രാം സ്വര്‍ണത്തിന് ഇന്ന പവന് 97,520 രൂപയും ഗ്രാമിന് 12,190 രൂപയുമാണ് ഇന്നത്തെ വില. 40 രൂപ പവനും 5 രൂപ ഗ്രാമിനും വര്‍ധിച്ചിട്ടുണ്ട്. ഇന്നലെ 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,185 രൂപയായിരുന്നു വില. എന്നാല്‍ വെള്ളി വില വ്യത്യാസമില്ലാതെ തുടരുകയാണ്. ഇന്നലത്തെ വിലയായ ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2,850 രൂപയിലും തന്നെയാണ് ഇന്നും വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലേയും ആഭ്യന്തര വിപണിയിലേയും മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് സ്വര്‍ണവിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യത്യാസങ്ങള്‍. പശ്ചിമേഷ്യയില്‍ സംഭവിക്കുന്ന മാറ്റങ്ങളും വിപണിയില്‍ പ്രതിഫലിക്കും. ഇന്നത്തെ വില വര്‍ധനവ് ചെറിയ രീതിയിലാണെങ്കിലും അടുത്ത ദിവസങ്ങളില്‍ വില കൂടാനാണ് സാധ്യത.

 Gold prices increased in Kerala today

ഫെബ്രുവരി മാസത്തെ സ്വര്‍ണവില

ഫെബ്രുവരി 1 - 1,17,760
ഫെബ്രുവരി 2 - 1,11,120
ഫെബ്രുവരി 3 - 1,12,880
ഫെബ്രുവരി 4 - 1,16,920
ഫെബ്രുവരി 5 - 112,920
ഫെബ്രുവരി 6 - 1,11,720
ഫെബ്രുവരി 7 - 1,14,840
ഫെബ്രുവരി 9 - 1,15,800
ഫെബ്രുവരി 10 - 1,16,440
ഫെബ്രുവരി 11 - 1,17,040
ഫെബ്രുവരി 12 - 1,16,160
ഫെബ്രുവരി 13 - 1,13,760
ഫെബ്രുവരി 14 - 1,15,680
ഫെബ്രുവരി 15 - 1,15,680
ഫെബ്രുവരി 16 - 1,14,720
ഫെബ്രുവരി 17 - 1,13,600
ഫെബ്രുവരി 18 - 1,13,600
ഫെബ്രുവരി 19 - 1,15,320
ഫെബ്രുവരി 20 - 1,15,400
ഫെബ്രുവരി 21 - 1,16,800
ഫെബ്രുവരി 22 - 1,17,520
ഫെബ്രുവരി 23 - 1,18,320
ഫെബ്രുവരി 24 - 1,18,640

 Gold prices increased in Kerala today

വിപണിയിലെ സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതുകൊണ്ടുതന്നെ സ്വര്‍ണത്തിന്റെ വില ഈ അടുത്ത ദിവസങ്ങളിലൊന്നും നിയന്ത്രിണത്തില്‍ വരില്ല. അനുകൂല സാഹചര്യങ്ങള്‍ വരാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. ഇപ്പോള്‍ സ്വര്‍ണം മികച്ച ഒരു സേവിങ്‌സ് തന്നെയാണ്. സമ്പത്ത് സുരക്ഷിതമായി സൂക്ഷിക്കാനുളള മാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തെ ഒരു നിക്ഷേപമായി കാണാവുന്നതുമാണ്.

Content Highlights : Gold prices in Kerala continue to rise, although there has been a slight increase, but there is no cause for consolation.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image