ഇരട്ട സെഞ്ച്വറിയുമായി തൗഹിദിന്റെ ഒറ്റയാൾ പോരാട്ടം; വിൻഡീസിനെതിരെ ബംഗ്ലാദേശിന് ലീഡ്

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോഡ് ഇരട്ട സെഞ്ചുറി കുറിച്ച് ബംഗ്ലാദേശ് ബാറ്റർ തൗഹിദ് ഹൃദോയ്

ഇരട്ട സെഞ്ച്വറിയുമായി തൗഹിദിന്റെ ഒറ്റയാൾ പോരാട്ടം; വിൻഡീസിനെതിരെ ബംഗ്ലാദേശിന് ലീഡ്
dot image

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോഡ് ഇരട്ട സെഞ്ചുറി കുറിച്ച് ബംഗ്ലാദേശ് ബാറ്റർ തൗഹിദ് ഹൃദോയ്. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലാണ് ഹൃദോയ്‌യുടെ തകർപ്പൻ ഇന്നിങ്‌സ്. ഒന്നാമിന്നിങ്‌സിൽ 242 റൺസെടുത്ത താരം പുറത്താവാതെ നിന്നു. ഹൃദോയ്‌യുടെ ബാറ്റിങ് കരുത്തിൽ ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സിൽ 386 റൺസെടുത്തു.

നാലാമനായി ക്രീസിലിറങ്ങിയ താരം ഒറ്റയാൾ പോരാട്ടം നടത്തുകയായിരുന്നു. മറ്റ് ബാറ്റർമാർ നിരനിരയായി മടങ്ങിയപ്പോൾ തൗഹിദ് ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തി. ബംഗ്ലാദേശ് നിരയിൽ മറ്റൊരു ബാറ്റർക്കും അർധസെഞ്ചുറി തികയ്ക്കാനായില്ല എന്നതാണ് തൗഹിദിന്റെ ഇന്നിങ്‌സിനെ വേറിട്ടുനിർത്തുന്നത്. 22 ഫോറും 11 സിക്‌സറും അടങ്ങുന്നതാണ് ഇന്നിങ്‌സ്.

നേരത്തെ ആദ്യ ഇന്നിങ്സിൽ 356 റൺസാണ് വിൻഡീസ് നേടിയത്. മൂന്നാം ദിനം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ വിൻഡീസ് ഇതുവരെ വിക്കറ്റൊന്നും നേടാതെ ഏഴ് റൺസ് നേടിയിട്ടുണ്ട്.

content highlights: tauhid hridoy double century bangladesh vs west indies lead

dot image
To advertise here,contact us
dot image