സിറ്റിക്ക് ഷോക്ക്!; നോട്ടിങ്ഹാമിനെതിരെ തോൽവി; വിജയകുതിപ്പ് തുടർന്ന് ആഴ്‌സണലും റയലും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അപ്രതീക്ഷിത തോൽവി.

സിറ്റിക്ക് ഷോക്ക്!; നോട്ടിങ്ഹാമിനെതിരെ തോൽവി; വിജയകുതിപ്പ് തുടർന്ന് ആഴ്‌സണലും റയലും
dot image

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അപ്രതീക്ഷിത തോൽവി. നോട്ടിങ്ഹാം ഫോറസ്റ്റിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോറ്റത്. അഞ്ച് മത്സരങ്ങൾക്ക് ശേഷം വിജയവഴിയിലെത്തുന്ന നോട്ടിങ്ഹാമിന് വേണ്ടി ലിയാം ഡെലപ് രണ്ടും ജെയ്‌ർ കുൻഹ ഒന്നും ഗോളുകൾ നേടി. റയാൻ ചെർക്കിയുടേതായിരുന്നു സിറ്റിയുടെ ആശ്വാസ ഗോൾ.

മറ്റൊരു മത്സരത്തിൽ ആഴ്‌സണൽ ഹൾ സിറ്റിയെ തകർത്തു. മാർട്ടിൻ ഒഡേഗാർഡിന്റെ ഒറ്റ ഗോളിലായിരുന്നു ജയം. ജയത്തോടെ പോയിന്റ് ടേബിളിൽ ആഴ്‌സനലിന്റെ ലീഡ് ആറായി. പത്ത് മത്സരങ്ങളിൽ നിന്ന് ആഴ്‌സണലിന് 27 പോയിന്റും മാഞ്ചസ്റ്റർ സിറ്റിക്ക് 21 പോയിന്റുമാണുള്ളത്.

ലാലിഗയിൽ റയൽ മാഡ്രിഡ് വിജയകുതിപ്പ് തുടരുന്നു. വലൻസിയയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോൽപ്പിച്ചത്. ഫെഡറിക്കോ വാൽവെർദെ, ആർദെ ഗുള്ളർ, കെയ്‌ലിയൻ എംബാപ്പെ എന്നിവർ ഗോളുകൾ കണ്ടെത്തി. 12 മത്സരങ്ങളിൽ കളിച്ച റയലിന് 30 പോയിന്റുകളാണ് ഇപ്പോൾ ഉള്ളത്. 11 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുള്ള ബാഴ്‌സലോണയാണ് പോയിന്റ് ടേബിളിൽ തലപ്പത്ത്.

content highlights:  Manchester City suffered a shock defeat against Nottingham Forest in the English Premier League. Meanwhile, Arsenal and Real Madrid continued their impressive winning momentum with decisive victories.

content highlights: city shock loss nottingham forest arsenal real madrid win

dot image
To advertise here,contact us
dot image