30 വർഷത്തെ ഇടതുഭരണത്തിന് തിരശ്ശീല; സ്വതന്ത്രന്റെ പിന്തുണയിൽ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്

30 വർഷക്കാലത്തെ എൽഡിഎഫ് ഭരണത്തിനാണ് അന്ത്യമാകുന്നത്

30 വർഷത്തെ ഇടതുഭരണത്തിന് തിരശ്ശീല; സ്വതന്ത്രന്റെ പിന്തുണയിൽ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്
dot image

പാലക്കാട്: വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച സി പ്രസാദിന്റെ പിന്തുണയോടെയാണ് യുഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. പ്രസാദിനെ പഞ്ചായത്ത് പ്രസിഡന്റാകും എന്ന നിബന്ധനയിലാണ് യുഡിഎഫ് ഭരണം നേടിയത്.

സ്വതന്ത്രനായി മത്സരിച്ച പ്രസാദ് മുൻ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്നു. ഇതോടെ 1995 മുതൽ 2025 വരെയുള്ള 30 വർഷക്കാലത്തെ എൽഡിഎഫ് ഭരണത്തിനാണ് അന്ത്യമാകുന്നത്.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ കർട്ടൻ റെയ്സറായി കണക്കാക്കപ്പെട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനായിരുന്നു മേൽക്കൈ. സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ് മുന്നേറ്റം. 340 ഗ്രാമപഞ്ചായത്തുകളിലാണ് എൽഡിഎഫിന് മുന്നേറ്റം നടത്താനായത്.

26 ഗ്രാമ പഞ്ചായത്തുകളിൽ ബിജെപിയും ശക്തി തെളിയിച്ചു. ആകെയുള്ള 86 മുൻസിപ്പാലിറ്റികളിൽ 54 ഇടത്ത് യുഡിഎഫും 28 ഇടത്ത് എൽഡിഎഫുമാണ് നേട്ടമുണ്ടാക്കിയത്. രണ്ട് മുൻസിപ്പാലിറ്റികളിൽ ബിജെപി നേട്ടമുണ്ടാക്കി. ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ നാലിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും ഒരിടത്ത് എൻഡിഎയുമാണ് നേട്ടമുണ്ടാക്കിയത്. ബോക്ക് പഞ്ചായത്തിലും യുഡിഎഫ് തന്നെയാണ് നേട്ടമുണ്ടാക്കിയത്. ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫ് 78, എൽഡിഎഫ് 64 എന്നിങ്ങനെയാണ് മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തുകളിൽ ഏഴ് വീതം നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.

Content Highlights: udf gets into power at vadakkencheri, ends 30 year ldf rule

dot image
To advertise here,contact us
dot image