സ്വര്‍ണവില ലക്ഷം തൊട്ടു തൊട്ടില്ല: ഇന്ന് വന്‍ വർധനവ്; വെള്ളി വിലയും മുന്നേറുന്നു

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്

സ്വര്‍ണവില ലക്ഷം തൊട്ടു തൊട്ടില്ല: ഇന്ന് വന്‍ വർധനവ്; വെള്ളി വിലയും മുന്നേറുന്നു
dot image

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വന്‍ വർധനവ്. ഇതോടെ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണവില എത്തിനില്‍ക്കുന്നത്. സമീപ ദിവസങ്ങളില്‍ വിലയില്‍ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇനിയും വിലവര്‍ധനവ് ഉണ്ടാകുമെന്ന് തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതാണ് സ്വര്‍ണത്തിന്റെ വില വര്‍ധനവിന്‍റെ പ്രധാന കാരണം.

gold rate today

ഇന്നത്തെ സ്വര്‍ണവില ഇങ്ങനെ

22 കാരറ്റ് സ്വര്‍ണത്തിന് പവന് 600 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ വിപണിയില്‍ ഒരു പവന്റെ നിരക്ക് 98,800 രൂപയായി. ഗ്രാമിന് 75 രൂപ കൂടി 12350 രൂപയില്‍ എത്തിനില്‍ക്കുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10215 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് 1 പവന് 81720 രൂപയാണ് വിപണി വില. വെള്ളിയുടെ വിലയും വലിയ തോതില്‍ ഉയരുകയാണ് . ഒരു ഗ്രാമിന് 198 രൂപയും 10 ഗ്രാമിന് 1980 രൂപയുമാണ് ഇന്നത്തെ വെള്ളിവില.

gold rate today

ഡിസംബര്‍ മാസത്തെ സ്വര്‍ണവില ഇങ്ങനെ

  • ഡിസംബര്‍ 1- 95,680
  • ഡിസംബര്‍ 2- 95,480 (രാവിലെ)
  • ഡിസംബര്‍ 2- 95,240 (വൈകുന്നേരം)
  • ഡിസംബര്‍ 3- 95,760
  • ഡിസംബര്‍ 4- 95,600 (രാവിലെ)
  • ഡിസംബര്‍ 4- 95,080 (വൈകുന്നേരം)
  • ഡിസംബര്‍ 5- 95,280 (രാവിലെ)
  • ഡിസംബര്‍ 5- 95,840 (വൈകുന്നേരം)
  • ഡിസംബര്‍ 6- 95,440
  • ഡിസംബര്‍ 7- 95,440
  • ഡിസംബര്‍ 8- 95,640
  • ഡിസംബര്‍ 9 രാവിലെ
    22 കാരറ്റ് ഗ്രാം വില 11925, പവന്‍ വില 95400 രൂപ
    18 കാരറ്റ് ഗ്രാം വില 9805, പവന്‍ വില 78440 രൂപ
  • ഉച്ചകഴിഞ്ഞ്
    22 കാരറ്റ് ഗ്രാം വില 11865, പവന്‍ വില 94920 രൂപ
    18 കാരറ്റ് ഗ്രാം വില 9760, പവന്‍ വില 78080 രൂപ
  • ഡിസംബര്‍ 10
    22 കാരറ്റ് ഗ്രാം വില 11945, പവന്‍ വില 95560
    18 കാരറ്റ് ഗ്രാം വില 9880, പവന്‍ വില 77,664
  • ഡിസംബര്‍ 11
    22 കാരറ്റ് ഗ്രാം വില 11,935 , പവന്‍ വില -95,480
    18 കാരറ്റ് ഗ്രാം വില 9875, പവന്‍ വില -79,000
  • ഡിസംബര്‍ 12
    22 കാരറ്റ് ഗ്രാം വില 12,300 , പവന്‍ വില- 98,400
    18 കാരറ്റ് ഗ്രാം വില 10, 175, പവന്‍ വില- 81,400
  • സ്വര്‍ണവില
  • 22 കാരറ്റ് ഗ്രാം വില 12,275 , പവന്‍ വില-98,200
    18 കാരറ്റ് ഗ്രാം വില 10,043, പവന്‍ വില-80,344
  • ഡിസംബര്‍ 14
    22 കാരറ്റ് ഗ്രാം വില 12, 275 പവന്‍ വില-98,200
    18 കാരറ്റ് ഗ്രാം വില 10, 043 പവന്‍ വില- 80, 344

രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 4327 ഡോളർ ആയി ഉയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച ഇതിനേക്കാള്‍ കുതിപ്പ് നടത്തിയെങ്കിലും വന്‍തോതില്‍ വിറ്റഴിക്കല്‍ നടന്നതോടെ വില കുറഞ്ഞു. ഇന്ന് വീണ്ടും ഉയരുകയാണ്. ഇന്ത്യന്‍ രൂപയുടെ ഇടിവാണ് കേരളത്തില്‍ സ്വര്‍ണവില ഇത്രയും ഉയരാന്‍ കാരണം. ഡോളറിനെതിരെ 90.55 എന്ന നിരക്കിലാണ് ഇന്ത്യന്‍ രൂപയുള്ളത്.

Content Highlights : Gold Rate kerala One Pavan price nears one lakhs Today : Deatials Inside

dot image
To advertise here,contact us
dot image