

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. കഴിഞ്ഞ ദിവസങ്ങളില്‍ വില അല്‍പ്പം കുറഞ്ഞ് നിന്നെങ്കിലും ഇന്ന് ഞെട്ടിപ്പിക്കുന്ന വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ മാസത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കും വിലയെത്തി.
ആഗോള സ്വര്‍ണവിപണിയില്‍ ഔണ്‍സിന് 4200ഡോളറായി വില നില്‍ക്കുമ്പോഴും 2026ല്‍ സ്വര്‍ണവില വര്‍ധിക്കും എന്ന് പ്രവചിച്ചിരിക്കുകയാണ് ബാങ്ക് ഓഫ് അമേരിക്ക. അടുത്ത വര്‍ഷത്തേക്ക് സ്വര്‍ണവില ഔണ്‍സിന് 5,000ഡോളര്‍ ആയി ഉയരുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

22 കാരറ്റ് സ്വര്‍ണത്തിന് പവന് 1800 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ വിപണിയില്‍ പവന്റെ നിരക്ക് 97280 രൂപയില്‍ എത്തി. ഗ്രാമിന് 225 രൂപ കൂടി 12160 രൂപയില്‍. വില്‍പ്പന വില 97280 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10060 രൂപയാണ് ഇന്നത്തെ വില. ഇതൊടെ പവന്റെ വില 80,480 രൂപയായി. കഴിഞ്ഞ ദിവസത്തെ നിരക്ക് 79,040 രൂപയായിരുന്നു.

2020ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് സ്വര്‍ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് എത്തിയതോടെ സമീപ മാസങ്ങളില്‍ നിക്ഷേപ ആവശ്യം കുതിച്ചുയരുകയായിരുന്നു. എങ്കിലും സ്വര്‍ണ വിപണിയെ അവഗണിച്ച ഒരു പ്രധാന വിഭാഗം ഇപ്പോഴും ഉണ്ടെന്നും പുതുവര്‍ഷത്തില്‍ അതില്‍ മാറ്റമുണ്ടായേക്കാമെന്നുമാണ് ബാങ്ക് ഓഫ് അമേരിക്കയിലെ മെറ്റല്‍ റിസര്‍ച്ച് മേധാവി മൈക്കിള്‍ വിഡ്മര്‍ പറയുന്നത്.
പരമ്പരാഗത 60/40 പോര്‍ട്ട്ഫോളിയോ വിഹിതത്തിന്റെ വിശ്വാസ്യതയെ പല നിക്ഷേപകരും ചോദ്യം ചെയ്യുന്നത് തുടരുന്നതിനാല്‍ സ്വര്‍ണത്തോടുള്ള താല്‍പര്യം വര്‍ധിച്ച് വരികയാണ്. ഒരു പോര്‍ട്ട്ഫോളിയോയുടെ 20% സ്വര്‍ണത്തില്‍ കൈവശം വയ്ക്കുന്നത് ഫലപ്രദമായ ഒരു തന്ത്രമാണെന്ന് ഗവേഷണം ഇപ്പോള്‍ കാണിക്കുന്നുവെന്നും വിഡ്മര്‍ പറയുകയുണ്ടായി.
Content Highlights :Huge increase in gold prices in the state today