എങ്ങോട്ടാണ് പോക്ക് എന്റെ പൊന്നേ; സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്

എങ്ങോട്ടാണ് പോക്ക് എന്റെ പൊന്നേ; സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്
dot image

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 200 രൂപയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 95,440 രൂപയായിരുന്നു.

ഇന്നത്തെ സ്വര്‍ണവില

200 രൂപ കൂടിയതോടെ വിപണിയില്‍ പവന്റെ നിരക്ക് 95,640 രൂപയില്‍ എത്തിയിട്ടുണ്ട്. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. വില്‍പ്പന വില 95,640 രൂപയാണെങ്കിലും ഒരു പവന്‍ സ്വര്‍ണം ആഭരണമായി വാങ്ങണമെങ്കില്‍ 1 ലക്ഷം രൂപയില്‍ അധികം നല്‍കേണ്ടിവരും. പണിക്കൂലിയാണ് ആഭരണങ്ങളുടെ വില വര്‍ധിപ്പിക്കുന്ന പ്രധാന ഘടകം. അഞ്ച് ശതമാനമാണ് അടിസ്ഥാന പണിക്കൂലി നിരക്കെങ്കിലും ഡിസൈനുകള്‍ക്ക് അനുസരിച്ച് ഇത് 25-30 ശതമാനമായി ഉയരാം. ഇതിന് പുറമേ ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയും നല്‍കേണ്ടിവരും.

gold price today

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 21 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. പവന് 78,256 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ 78,008 രൂപയായിരുന്നു വില. 168 രൂപയുടെ വര്‍ധനവാണ് 18 കാരറ്റ് സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്.

gold price today

കഴിഞ്ഞ ദിവസങ്ങളില്‍ ഡോളറിനെതിരായ രൂപയുടെ മൂല്യം ചരിത്രത്തിലെ തന്നെ ഏറ്റവും മോശ നിരക്കുകളില്‍ ഒന്നായ 90 ന് മുകളിലേക്ക് എത്തിയിരുന്നു. രൂപയുടെ മൂല്യം കുറയുന്ന് ഇറക്കുമതി ചിലവ് കുത്തനെ ഉയര്‍ത്തും. അതായത് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയെ സംബന്ധിച്ച് സ്വര്‍ണത്തിന് കൂടുതല്‍ വില നല്‍കേണ്ടി വരുന്നു.

Content Highlights :Gold prices in the state have increased today. The price of 22 karat gold has increased by Rs 200 per piece.

dot image
To advertise here,contact us
dot image