Top

തീപിടിച്ച സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം; എംഎല്‍എക്ക് ദേഹാസ്വാസ്ഥ്യം

തീപിടുത്തത്തില്‍ പുറത്തു നിന്നുള്ള ഇടപെടല്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്നു റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു

17 Dec 2021 4:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തീപിടിച്ച സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം; എംഎല്‍എക്ക് ദേഹാസ്വാസ്ഥ്യം
X

നാദാപുരം എംഎല്‍എ ഇകെ വിജയന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍. വടകര താലൂക്ക് ഓഫിസിലെ തീപിടുത്ത സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് സംഭവം. ഇന്ന് രാവിലെ ആറുമണിയോടെയാണ് താലൂക്ക് ഓഫീസിന് തീപിടിത്തമുണ്ടായത്.

തീപിടുത്തത്തില്‍ പുറത്തു നിന്നുള്ള ഇടപെടല്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്നു റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. പ്രാഥമിക പരിശോധനകള്‍ നടക്കുകയാണ്. എന്തെല്ലാം രേഖകള്‍ നഷ്ടമായി എന്നു പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തീപിടിത്തത്തില്‍ വന്‍ നാശനഷ്ടമുണ്ടായെന്നാണ് വിവരം. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കാനുളള ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു.തലൂക്ക് ഓഫീസിലെ നിരവധി ഫയലുകള്‍ കത്തി നശിച്ചിട്ടുണ്ട്. പഴക്കം ചെന്ന കെട്ടിടത്തിലാണ് താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഓഫീസ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്.

Next Story