Top

കോട്ടയത്ത് യെല്ലോ അലര്‍ട്ട്; 25 വരെ ജാഗ്രത നിര്‍ദ്ദേശം

കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടറും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

21 Nov 2021 5:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോട്ടയത്ത് യെല്ലോ അലര്‍ട്ട്; 25 വരെ ജാഗ്രത നിര്‍ദ്ദേശം
X

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ നവംബര്‍ 25 വരെ കോട്ടയം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

യെല്ലോ അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടറും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Next Story