58 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയ്ക്ക് ആദ്യ ടെസ്റ്റ് ജയം

1967 മുതല്‍ ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ടെസ്റ്റ് കളിക്കുന്നുണ്ട്

dot image

58 വര്‍ഷത്തെ ചരിത്രം തിരുത്തി എഡ്ജ്ബാസ്റ്റണില്‍ ടെസ്റ്റ് ജയം സ്വന്തമാക്കി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 336 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി.

1967 മുതല്‍ ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ടെസ്റ്റ് കളിക്കുന്നുണ്ട്. ഇതുവരെ എട്ട് ടെസ്റ്റുകളാണ് ഇന്ത്യ എ‍ഡ്ജ്ബാസ്റ്റണിൽ കളിച്ചിട്ടുള്ളത്. അതിൽ ഏഴ് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടു. 1986ൽ കപിൽ ദേപിന്റെ ടീം മാത്രമാണ് എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്ക്കായി ഒരു സമനില നേടിയത്. ആ ചരിത്രമാണ് ഇത്തവണ ഗില്ലും സംഘവും തിരുത്തിയത്. ഇന്ത്യ ടെസ്റ്റ് ജയിക്കുന്ന 60-ാമത്തെ വേദിയാണ് എഡ്ജ്ബാസ്റ്റണ്‍.

ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1). ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയ (161) ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരം. ഇരു ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റ് നേട്ടം നേടിയ ആകാശ് ദീപും കളിയിൽ നിർണായക പ്രകടനം നടത്തി.

Content Highlights: 58 years of wait is over; India wins first Test at Edgbaston

dot image
To advertise here,contact us
dot image