ഫീൽഡിങ്ങിലും മാസ്സായി DSP സിറാജ്; ടംഗിനെ പിടികൂടിയ അപാര ക്യാച്ച്; വീഡിയോ

താരം മത്സരത്തിൽ ഏഴ് വിക്കറ്റ് നേടുകയും ചെയ്തു

dot image

രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 336 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. 608 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 271 റൺസിന് പുറത്തായി.

ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയ (161) ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരം. ഇരു ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റ് നേട്ടം നേടിയ ആകാശ് ദീപും ഏഴ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും മികച്ച പ്രകടനം കാഴ്ച വെച്ചു.

അതേ സമയം ബൗളിങിനൊപ്പം ഫീല്‍ഡിംഗിലും സിറാജ് ഇന്ന് തന്റെ ക്ലാസ് തെളിയിച്ചു. ജോഷ് ടംഗിനെ പുറത്താക്കാനെടുത്ത ക്യാച്ചിന് വലിയ കയ്യടിയാണ് ലഭിച്ചത്. രവീന്ദ്ര ജഡേജയുടെ പന്തിലായിരുന്നു വിക്കറ്റ്. ടംഗിനെ ഒരു മികച്ച ഡൈവിങ്ങിലൂടെ കൈപ്പിടിയിലൊതുക്കുകയായിരുന്നു.

Content Highlights:  England vs India: Mohammed Siraj produces incredible catch as India close in on England

dot image
To advertise here,contact us
dot image