സൗത്ത് ഇന്ത്യയുടെ കശ്മീര്‍; മൂന്നാറില്‍ കണ്ടിരിക്കേണ്ട ആറ് സ്ഥലങ്ങള്‍

മഞ്ഞും മേഘവും ഒരുമിക്കുന്ന കാഴ്ച്ചകൾ കാണാം

സൗത്ത് ഇന്ത്യയുടെ കശ്മീര്‍; മൂന്നാറില്‍ കണ്ടിരിക്കേണ്ട ആറ് സ്ഥലങ്ങള്‍
dot image

യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത് ? എന്നാൽ ഈ ഡിസംബറിൽ കോട മഞ്ഞിൽ മൂടി സുന്ദരിയായ മൂന്നാറിലേക്ക് ആവാം യാത്ര. മഞ്ഞും മേഘവും ഒരുമിക്കുന്ന കാഴ്ച്ചകൾ കാണാൻ ആൾക്കൂട്ടങ്ങളിൽ നിന്ന് മാറി അധികം ആരും എത്തി പെടാത്ത കുറച്ച സ്ഥലങ്ങൾ പരിചയപെട്ടാലോ?

Munnar Views
Munnar views

ലക്ഷ്മി എസ്റ്റേറ്റ്
മൂന്നാറില്‍ നിന്നും 3കിലോമീറ്റര്‍ അകലെയാണ് ലക്ഷ്മി കുന്നുകള്‍ സ്ഥിതി ചെയ്യുന്നത്. ട്രെക്കിങ്ങിന് അനുയോജ്യമായ തേയിലത്തോട്ടമായതു കൊണ്ട് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നു. മൂന്നാറിലെ കണ്ണൻ ദേവൻ പ്ലാൻറ്റേഷൻ ഹിൽസിലാണ് ലക്ഷ്മി എസ്റ്റേറ്റ് അഥവാ ലെച്ച്മി എസ്റ്റേറ്റ് കാണപ്പെടുന്നത്. പ്രകൃതിഭംഗി ആസ്വദിക്കുന്നതിന്റെ കൂടെ ഒരു കടുപ്പമേറിയ ചായ കൂടി ആയാൽ കാഴ്ചകൾക്ക് ഭംഗിയേറും.

പോതമേട് വ്യൂ പോയിന്റ്
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1,650 മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. അതിരാവിലെ എത്തിയാല്‍ മൂന്നാറിന്റെ പനോരമിക് വ്യൂ ആസ്വദിക്കാം. മൂന്നാറിന്റെ അതിമനോഹരമായ കാഴ്ചയുടെ മീറ്റർ കൂട്ടുന്ന വിശാലമായ ഏലം , കാപ്പി, ചായ തോട്ടങ്ങൾ ചുറ്റും. തണുപ്പ് ആസ്വദിക്കണമെങ്കിൽ വ്യൂ പോയിന്റിൽ അതിരാവിലെ എത്തിച്ചേരണം .

Munnar, the kashmir of South
Munnar

ചൊക്കനാട്
ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവര്‍ എത്തി ചേരുന്നയിടം . പഴയമൂന്നാർ ഹെഡ് വർക്സ് ഡാമിൽ നിന്ന് ഒന്നര കിലോമീറ്റർ പോയാൽ ചൊക്കനാട്ടിലേക്ക് എത്താം. വന്യജീവി ശല്യമുള്ള മേഖലയായതിനാല്‍ യാത്രക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്. തണുപ്പ് ഏറുമ്പോൾ ഉള്ള താപനില മൈനസ് ഒന്നിന് താഴെയായാൽ മഞ്ഞു പൊഴിയുന്നത് കാണാം.

കാക്കാക്കട പുല്‍മേട്
യാത്രപ്രേമികള്‍ അധികം എത്തി ചേരാത്തയിടം. മൂന്നാര്‍ മറയൂര്‍ റൂട്ടിലൂടെ അതിരാവിലെ സഞ്ചരിച്ചാല്‍ പുല്‍മേടുകളില്‍ മഞ്ഞുവിരിയുന്നത് കാണാം. വിശാലമായ പുൽമേടിൽ നിന്ന് സൂര്യാസ്തമയം കാണാനും മനോഹരമാണ്.

Munnar
Munnar

ഗ്യാപ്പ് റോഡ്
മൂന്നാർ ടൗണിൽ നിന്നും 13 കിലോമീറ്റർ ദൂരെയാണ് ഗ്യാപ്പ് റോഡ്. മൂന്നാർ- ദേവികുളം റൂട്ടിൽ കൊച്ചി - ധനുഷ്കോടി ദേശീയപാതയയെ ആണ് ഗ്യാപ്പ് റോഡ് എന്ന് പറയുന്നത്. സ്വര്‍ഗത്തിലേക്കുള്ള വഴി എന്നാണ് സഞ്ചാരികള്‍ വിശേഷിപ്പിക്കുന്നത്. കയ്യെത്തി പിടിക്കാന്‍ കഴിയുന്ന വിധത്തില്‍ മഞ്ഞും മേഘവും ഒന്നിക്കുന്ന കാഴ്ച.

ചെണ്ടുവരൈ എസ്റ്റേറ്റ്
മൂന്നാറിലെ ഏറ്റവും തണുപ്പ് കൂടിയ സ്ഥലം. മൂന്നാറില്‍ നിന്ന് ഏകദേശം 30കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

Content Highlights: These spots waiting you in Munnar Lets have a look

dot image
To advertise here,contact us
dot image