ഇടുക്കിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച ശേഷം ഒരു ബൈക്ക് ബസിലും ഇടിച്ചിരുന്നു

ഇടുക്കിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
dot image

ഇടുക്കി: വെള്ളിലാംകണ്ടത്തിന് സമീപം ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച ശേഷം ഒരു ബൈക്ക് ബസിലും ഇടിച്ചിരുന്നു. ബസിന് മുന്നിലേക്ക് തെറിച്ച് വീണ കോഴിമല സ്വദേശി ജിന്‍സണ്‍ ആണ് മരിച്ചത്.

Content Highlight; One person dies in a motorcycle collision in Idukki

dot image
To advertise here,contact us
dot image