ഏറ്റവും കൂടുതല്‍ ലോക സഞ്ചാരികള്‍ 2025ല്‍ ഒഴുകിയെത്തിയ 6 രാജ്യങ്ങള്‍

2025 പകുതിയോടെ 69 കോടി ജനങ്ങളാണ് യാത്രസ്വപ്നങ്ങൾക്കായി തങ്ങളുടെ രാജ്യത്തിന്റെ അതിർത്തി കടന്നത്

ഏറ്റവും കൂടുതല്‍ ലോക സഞ്ചാരികള്‍ 2025ല്‍ ഒഴുകിയെത്തിയ 6 രാജ്യങ്ങള്‍
dot image

യാത്രചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത് ? പുതിയ കാഴ്ചകൾ കാണാനും വേറിട്ട രുചികളും സംസ്കാരങ്ങളും അറിയാൻ യാത്രകൾ ചെയ്യണം . 2019 എന്നാൽ കോവിഡിന്റെ അതിജീവനം മാത്രമല്ല അനേകം യാത്രപ്രേമികളുടെ ജനനം കൂടിയാണ്. കോവിഡാന്തരം സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ആണ് ഉണ്ടായത്. 2025 പകുതിയോടെ 69 കോടി ജനങ്ങളാണ് യാത്രസ്വപ്നങ്ങൾക്കായി തങ്ങളുടെ രാജ്യത്തിന്റെ അതിർത്തി കടന്നത്. ലോക സഞ്ചാരികൾ 2025 ൽ ഏറ്റവും കൂടുതൽ സഞ്ചരിച്ച ആറ് രാജ്യങ്ങൾ ഒന്ന് കണ്ടാലോ?

ജപ്പാന്‍

വ്യത്യസ്തമായ ഭക്ഷണവും മനോഹരമായ ഭൂപ്രകൃതിയുമൊക്കെയാണ് ജപ്പാനെ ലോക ടൂറിസത്തില്‍ അടയാളപ്പെടുത്തുന്നത്. 2025ല്‍ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിച്ച രാജ്യത്തില്‍ മുന്നിലുണ്ട് ജപ്പാന്‍.

japan
Japan

നെതര്‍ലന്‍ഡ്‌സ്
ട്യൂലിപ്പ് പൂപ്പാടങ്ങളുടെ നാട്. 2025 ജൂണോടു കൂടി 35 കോടിയിലധികം സഞ്ചാരികള്‍ ഇവിടെയെത്തി

netherlands
Netherlands

മലേഷ്യ
ക്വാലാലംപൂരിന്റെ തെരുവുകളും രാത്രിയിലെ കാഴ്ചകളും വേറിട്ട രുചികളും മലേഷ്യയെ ഭംഗിയുള്ളതാക്കുന്നു. കോവിഡിനു ശേഷം ഒമ്പത് ശതമാനത്തിലേറെ വളര്‍ച്ച കൈവരിച്ചു

MALAYSIA
Malaysia

വിയറ്റ്‌നാം
ചരിത്രവും ഭൂപ്രകൃതിയും തിരക്കേറിയ നഗരവും കൂടിച്ചേരുന്ന നാട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തില്‍ 21 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്

Vietnam
Vietnam

ദക്ഷിണകൊറിയ
നാല് ഋതുകളാല്‍ വേറിട്ട് നില്‍ക്കുന്ന ഭൂപ്രകൃതി. രാജ്യത്തിന്റെ 70 ശതമാനമാനവും പര്‍വ്വതങ്ങളാണ്. 19 ശതമാനമാണ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ്.

South Korea
South Korea

പാരീസ്
ഫാഷനും ഫുഡും കലയുമെല്ലാം പ്രണയത്താല്‍ ഒത്തൊരുമിക്കുന്ന രാജ്യം. ലോക സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്

France

France

Content Highlights: most visited travel destinations in the world in 2025

dot image
To advertise here,contact us
dot image