ഫ്ലമിംഗോ കൂട്ടമെത്തി! ദേശാടന കാഴ്ചയൊരുക്കുന്ന 6 കേന്ദ്രങ്ങൾ!

മനോഹരമായ പിങ്ക് നിറത്തിൽ കാണപ്പെടുന്ന ഫ്ലമിംഗോകളെ കാണാൻ ഇന്ത്യയിലെങ്ങും ഏറ്റവും അനുയോജ്യമായ സമയമാണിത്

ഫ്ലമിംഗോ കൂട്ടമെത്തി! ദേശാടന കാഴ്ചയൊരുക്കുന്ന 6 കേന്ദ്രങ്ങൾ!
dot image

മനോഹരമായ പിങ്ക് നിറത്തിൽ കാണപ്പെടുന്ന ദേശാടനപക്ഷികളായ ഫ്ലമിംഗോകളെ കാണാൻ ഇന്ത്യയിലെങ്ങും ഏറ്റവും അനുയോജ്യമായ സമയമാണിത്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള ശൈത്യകാലത്താണ് ഗ്രേറ്റർ, ലെസ്സർ ഫ്ലമിംഗോകൾ ഉൾപ്പെടെയുള്ള പക്ഷികൾ കൂട്ടമായി ഇന്ത്യയിലെ തണ്ണീർത്തടങ്ങളിലേക്കും തീരദേശങ്ങളിലേക്കും പറന്നെത്തുന്നത്. ഈ മനോഹരമായ ദേശാടനപ്പക്ഷികളെ ഏറ്റവും മികച്ച രീതിയിൽ കാണാൻ കഴിയുന്ന ഇന്ത്യയിലെ ആറിടങ്ങൾ ഇവയാണ്:

flamingos
flamingos

റാൻ ഓഫ് കച്ച് (ഗുജറാത്ത്): ലോകത്തിലെ ഏറ്റവും വലിയ ഫ്ലമിംഗോ പ്രജനന കേന്ദ്രങ്ങളിലൊന്നാണിത്. മൺസൂണിന് ശേഷമുള്ള മാസങ്ങളിൽ 'ഫ്ലമിംഗോ സിറ്റി'യിലേക്ക് വലിയ കൂട്ടമായി ഫ്ലമിംഗോകൾ തടിച്ചുകൂടുന്നു.

സേവ്‌രി മഡ്ഫ്ലാറ്റ്‌സ് (മഹാരാഷ്ട്ര): മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് നവംബർ മുതൽ മാർച്ച് വരെ ഈ പ്രദേശം ഫ്ലമിംഗോകളുടെ താവളമായി മാറുന്നു.

താനെ ക്രീക്ക് ഫ്ലമിംഗോ സാങ്ച്വറി (മഹാരാഷ്ട്ര): മുംബൈയ്ക്ക് തൊട്ടടുത്തുള്ള ഈ സങ്കേതത്തിൽ ശൈത്യകാലത്ത് വൻതോതിൽ ഫ്ലമിംഗോകൾ എത്തുന്നു. ഇവിടേക്ക് ഐറോളിയിലെ കോസ്റ്റൽ മറൈൻ ബയോഡൈവേഴ്‌സിറ്റി സെന്ററിൽ നിന്ന് ബോട്ട് സഫാരി സൗകര്യം ലഭ്യമാണ്.

പുലിക്കാട്ട് തടാകം (തമിഴ്നാട്- ആന്ധ്രാപ്രദേശ് ബോര്‍ഡർ): ഇന്ത്യയിലെ രണ്ടാമത്തെ വലിയ ജല തടാകമാണ് പുലിക്കാട്ട് തടാകം. നവംബർ മുതൽ ഫെബ്രുവരി വരെ ആയിരക്കണക്കിന് ഫ്ലമിംഗോകൾ ഇവിടേക്ക് എത്തുന്നു.

ചിൽക്ക തടാകം (ഒഡീഷ): ഏഷ്യയിലെ ഏറ്റവും വലിയ തീരദേശ തടാകമായ ചിൽക്ക ദേശാടന പക്ഷികളുടെ ഇഷ്ട കേന്ദ്രമാണ്. ഡിസംബർ മുതൽ മാർച്ച് വരെ ഇവിടെ ഫ്ലമിംഗോകളെ കാണാം.

സംഭാർ ഉപ്പ് തടാകം (രാജസ്ഥാൻ): ജയ്പൂരിൽ നിന്ന് 80 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഉൾനാടൻ ഉപ്പ് തടാകമാണിത്. നവംബർ മുതൽ മാർച്ച് വരെ ലെസ്സർ ഫ്ലമിംഗോകൾ ഇവിടെ ധാരാളമായി എത്തുന്നു.

Content Highlights: 6 places in india to see flamingos

dot image
To advertise here,contact us
dot image