

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് റോണ്‍സണ്‍. വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ നടന്‍ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നടന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം അഖണ്ഡ 2 ആണ്. ബാലയ്യയ്ക്ക് വില്ലനായാണ് റോൺസൺ സിനിമയിൽ വേഷമിട്ടിരിക്കുന്നത്. ഇപ്പോഴിതാ കേരളത്തിൽ എത്ര വലിയ നടനായാലും അംഗീകരിക്കില്ലെന്ന് പറയുകയാണ് നടൻ. മലയാളികൾ ട്രോളാൻ മാത്രം അറിയുന്ന ആളുകൾ അല്ലേയെന്നും അദ്ദേഹം പറഞ്ഞു.
'മലയാളികൾ ട്രോളാൻ മാത്രം അറിയുന്ന ആളുകൾ അല്ലേ. പണ്ടൊക്കെ വീട്ടിലേക്ക് പോകുന്ന വഴി മതിലിന് മുകളിൽ ഒരുപാട് പയ്യന്മാർ ഇരിക്കുന്നുണ്ടാകും, അതേ പയ്യന്മാരാണ് ഇപ്പോൾ ട്രോൾ ചെയ്യുന്നത്. നെഗറ്റീവ് കമ്മന്റ് ഇടുന്നതും ട്രോൾ ചെയ്യുന്നതും അതേ പയ്യന്മാർ തന്നെയാണ്. കവലയിൽ കൂടിയിരിക്കുന്ന ടീം തന്നെയാണ് ചെയ്യുന്നത്. അല്ലാതെ തിരക്കുള്ള ആളുകൾക്ക് ഇതിനൊന്നും സമയം ഇല്ല, വല്ലപ്പോഴും സോഷ്യൽ മീഡിയ നോക്കിയാൽ ആയി,' റോൺസൺ വിൻസെന്റ് പറഞ്ഞു.
മാത്രമല്ല ഏത് വലിയ സൂപ്പർ സ്റ്റാർ ആണെങ്കിലും മലയാളികൾ അംഗീകരിക്കില്ലെന്നും വിൻസെന്റ് പറഞ്ഞു. 'എത്ര സിനിമ ചെയ്താലും, ഏത് സൂപ്പർ സ്റ്റാർ ആയാലും അവിടെ ലഭിക്കുന്ന അംഗീകാരം ഇവിടെ ലഭിക്കില്ല. ഇവിടുത്തെ എത്ര വലിയ താരങ്ങൾ ആയാലും കിട്ടില്ല,' റോൺസൺ വിൻസെന്റ് കൂട്ടിച്ചേർത്തു.
Content Highlights: Ronson said Malayalis are people who only know how to troll