'ഒരുത്തീ' സിനിമയ്ക്ക് പ്രചോദനമായ സൗമ്യ; കള്ളന്മാരെ ഓടിച്ചിട്ട് പിടിച്ച ഇടത് സ്ഥാനാര്‍ത്ഥിക്ക് ജയം

ഒരുത്തീയിലെ നവ്യ നായര്‍ കഥാപാത്രത്തിന് പ്രചോദനമായത് സൗമ്യയുടെ ജീവിതത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവമായിരുന്നു.

'ഒരുത്തീ' സിനിമയ്ക്ക് പ്രചോദനമായ സൗമ്യ; കള്ളന്മാരെ ഓടിച്ചിട്ട് പിടിച്ച ഇടത് സ്ഥാനാര്‍ത്ഥിക്ക് ജയം
dot image

കല്‍പറ്റ: നവ്യ നായര്‍ നായികായ 'ഒരുത്തീ' എന്ന സിനിമയ്ക്ക് പ്രചോദനമായ സൗമ്യയ്ക്ക് തിരഞ്ഞെടുപ്പില്‍ മിന്നും വിജയം. കല്‍പറ്റ നഗരസഭയില്‍ 12ാം വാര്‍ഡ് എമിലിത്തടത്തിലെ എല്‍ഡിഫ് സ്ഥാനാര്‍ത്ഥിയായിരുന്നു സൗമ്യ. യുഡിഎഫിലെ റംല സുബൈറിനെ പരാജയപ്പെടുത്തിയാണ് സൗമ്യ വിജയം നേടിയത്.

മാല പൊട്ടിച്ചോടിയ കള്ളന്മാരെ പിന്നാലെ ഓടിയെത്തി പിടിച്ചാണ് സൗമ്യ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഇതാണ് പിന്നീട് വി കെ പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തീ' എന്ന സിനിമയ്ക്ക് പ്രചോദനമായത്.

നാട്ടിലെ ജനകീയ മുഖമായ സൗമ്യ സിപിഐയുടെ ജില്ലയിലെ പ്രധാന യുവനേതാക്കളില്‍ ഒരാളാണ്. കൊല്ലം മൈനാഗപ്പള്ളി സ്വദേശിനിയായ സൗമ്യ ഭര്‍ത്താവ് ഷൈജുവിന് ജോലിയില്‍ സ്ഥലംമാറ്റം ലഭിച്ചാണ് 2017ല്‍ വയനാട്ടിലേക്ക് എത്തിയത്.

അതേസമയം, 14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

Content Highlights: CPI candidate Sowmya who inspired Oruthee movie wins in local body election

dot image
To advertise here,contact us
dot image