ട്രെയിന്‍ യാത്രക്കാര്‍ക്ക് മടക്ക ടിക്കറ്റിന് 20 ശതമാനം ഇളവ്; ഉത്സവകാല റൗണ്ട് ട്രിപ്പ് പാക്കേജുമായി റെയില്‍വേ

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ യാത്രയ്ക്കാണ് ഇന്ത്യന്‍ റെയില്‍വേ നിരക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.

dot image

ട്രെയിന്‍ യാത്രക്കാര്‍ക്കായി 'റൗണ്ട് ട്രിപ്പ് പാക്കേജ് ഫോര്‍ ഫെസ്റ്റിവല്‍ റഷ്' പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. അവധിക്ക് നാട്ടില്‍ വരാനായി ടിക്കറ്റെടുക്കുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ ടിക്കറ്റ് നിരക്കില്‍ വന്‍ ലാഭം നേടാം. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ യാത്രയ്ക്കാണ് ഇന്ത്യന്‍ റെയില്‍വേ നിരക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. പക്ഷെ ഒരു നിശ്ചിത കാലയളവില്‍ മടക്കയാത്രയടക്കം നടത്തുന്നവര്‍ക്കായിരിക്കും ഇളവ്.

ഒക്ടോബര്‍ 13നും 26നും ഇടയില്‍ യാത്ര പോകുന്നവര്‍ നവംബര്‍ 17നും ഡിസംബര്‍ ഒന്നിനും ഇടയില്‍ അതേ ട്രെയിനില്‍ മടങ്ങിവരികയാണെങ്കില്‍ മടക്ക യാത്രയുടെ ടിക്കറ്റിന് 20 ശതമാനം ഇളവ് ലഭിക്കും. കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്‌റ്റേഷനുകളിലും മാറ്റമുണ്ടാകാന്‍ പാടില്ല.

മടക്ക ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക് എത്രയാണോ അതിന്റെ 20 ശതമാനമായിരിക്കും ഇളവ് ലഭിക്കുക. ഇങ്ങനെയെടുക്കുന്ന ടിക്കറ്റില്‍ പിന്നീട് മാറ്റങ്ങള്‍ ലഭിക്കില്ലെന്ന് മാത്രമല്ല, റീഫണ്ടും ഇല്ല. കണ്‍ഫേം ടിക്കറ്റിന് മാത്രമായിരിക്കും ആനുകൂല്യം. തിരക്കിന് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റം വരുന്ന ട്രെയിനുകളുടെ ടിക്കറ്റുകള്‍ക്ക് ഈ ഇളവ് ലഭ്യമായിരിക്കില്ല.

Content Highlights: Railways Announces Discount On Return Journey Tickets Ahead Of Festive Season

dot image
To advertise here,contact us
dot image