ഇന്ത്യയിൽ ആദ്യമായി എനിക്കൊരു വൃത്തി തോന്നി; രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സിറ്റിയിലെത്തിയ വ്‌ളോഗർ

ഇന്ത്യയുടെ വ്യത്യസ്ത കള്‍ച്ചർ എന്നും ആളുകളുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്

dot image

വിദേശ വ്‌ളോഗർമാർക്കും യാത്രക്കാർക്കും ഒരുപോലെ താത്പര്യമുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ വൈബ്രന്റ് കൾച്ചറും ഹെറിറ്റേജു ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നതാണ്. എന്നാൽ കൂടിയും ഇന്ത്യയുടെ വൃത്തിയെ പറ്റിയും ചില ആളുകളുടെ സ്വഭാവം മൂലവും ഒരുപാട് നെഗറ്റീവ് കാര്യങ്ങൾ ചർച്ചയാകാറുണ്ട്. വൃത്തി ഇല്ലായ്മയും. തിരക്കലുള്ള റോഡുകളും, മാലിന്യങ്ങൾ തള്ളിയ ഗ്രൗണ്ടുകളുമെല്ലാം ഇന്ത്യയിൽ ഒരുപാട് കാണാറുണ്ട്.

ഇതു മൂലം ഇന്ത്യയിലെ വൃത്തിയുള്ള സ്ഥലങ്ങൾ പോലും അധികം പരാമർശിക്കപ്പെടാതെ പോകാറുണ്ട്. ഇതിനിടയിൽ വ്യത്യസ്ത വ്‌ളോഗുമായി എത്തിയിരിക്കുകയാണ് ഒരു വിദേശ വ്‌ളോഗർ. ഇൻഡോർ സന്ദർശിച്ചതിന് ശേഷം അവിടുത്തെ വൃത്തിയെ കുറിച്ച് ഇഅവർ തുറന്നുപറയുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സിറ്റിയായി ഇൻഡോർ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് അവർ ഇവിടെ വിസിറ്റ് ചെയ്യുന്നത്.

ശേഷം നല്ല വൃത്തിയുള്ള സിറ്റിയാണെന്നും ഡെൽഹിയിലെ ചൂട്ടിലും പൊടിയിൽ നിന്നും ഇൻഡോർ ഒരു ഫ്രെഷും അതുപോലെ തന്നെ പച്ചപ്പ് നിറഞ്ഞതാണെന്നും അവർ പറയുന്നു. ഇന്ത്യയിൽ ആദ്യമായി ഫ്രീയായും സേഫ് ആയും നടക്കാൻ സാധിച്ചെന്നും വ്‌ളോഗർ വീഡിയോയിൽ പറയുന്നു.

തുടർച്ചായായി എട്ടാം വർഷമാണ് ഇൻഡോർ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി മാറുന്നത്. സൂറത് രണ്ടാം സ്ഥാനം നേടിയപ്പോൾ മൂന്നാമതുള്ളത് നേവി മുംബൈയാണ്.

Content Highlights- Foreginers Vlogger about India's Cleanest city

dot image
To advertise here,contact us
dot image